Thursday September 21, 2017
Latest Updates

നഴ്‌സുമാര്‍ക്ക് യൂറോപ്പിലേയ്ക്ക് കുടിയേറാന്‍ ഇത് സുവര്‍ണ്ണാവസരം:ആയിരക്കണക്കിന് ജോലി ഒഴിവുകള്‍

നഴ്‌സുമാര്‍ക്ക് യൂറോപ്പിലേയ്ക്ക് കുടിയേറാന്‍ ഇത് സുവര്‍ണ്ണാവസരം:ആയിരക്കണക്കിന് ജോലി ഒഴിവുകള്‍

ഡബ്ലിന്‍:മലയാളി നഴ്‌സുമാര്‍ക്ക് യൂറോപ്പിലേയ്ക്കുള്ള ജോലി സാധ്യത മുന്‍ ദശകങ്ങളെക്കാള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു സമയമാണിപ്പോള്‍.ബ്രിട്ടണിലും അയര്‍ലണ്ടിലും,ജര്‍മ്മിനിയിലുമടക്കമുള്ള നൂറു കണക്കിന് ആതുരാലങ്ങളിലായി ആയിരക്കണക്കിന് നഴ്‌സുമാരുടെ ഒഴിവുകളാണ് അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഉണ്ടാകാന്‍ പോകുന്നത്.അയര്‍ലണ്ടില്‍ മാത്രം ആറായിരത്തോളം ജോലി ഒഴിവുകളാണ് 2018 ഓടെ ഉണ്ടാകുകയെന്ന് എച്ച് എസ് ഇ യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.യൂ കെ ഇരുപതിനായിരം നഴ്‌സുമാരെയാണ് അടിയന്തരമായി തേടുന്നത്.

യൂറോപ്പിലേയ്ക്ക് നഴ്‌സുമാര്‍ക്ക് കടന്നുവരാനുള്ള സുവര്‍ണ്ണാവസരമായാണ് ഇപ്പോള്‍ സംജാതമാവുന്ന അവസ്ഥയെ വിവിധ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വിലയിരുത്തുന്നത്.

യൂറോപ്പിലേയ്ക്ക് വന്‍തോതില്‍ നഴ്‌സുമാര്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് രണ്ടാം കുടിയേറ്റം ആരംഭിച്ചു കഴിഞ്ഞതായാണ് ഡബ്ലിനിലെ പ്രശസ്തമായ പ്രൈമറി കെയര്‍ റിക്രൂട്ട് മെന്റ് ഏജന്‍സി അധികൃതര്‍ വ്യക്തമാക്കുന്നത്.’ബ്രിട്ടണിലെയും അയര്‍ലണ്ടിലെയും ആരോഗ്യ വകുപ്പും ആശുപത്രികളും നഴ്‌സിംഗ് ഹോമുകകളും ഇടക്കാലം കൊണ്ട് നിര്‍ത്തി വെച്ചിരുന്ന റിക്രൂട്ട്‌മെന്റ് വീണ്ടും ആരംഭിച്ചു കഴിഞ്ഞു.’ പ്രൈമറി കെയര്‍ റിക്രൂട്ട് മെന്റ് ഏജന്‍സിയുടെ ഇന്ത്യാ ഡിവിഷന്‍ മാനേജര്‍ സീസര്‍ വര്‍ഗീസ് പറയുന്നു.pcr 

ഉദ്യോഗാര്‍ഥികളില്‍ നിന്നും അഞ്ചു പൈസാ പോലും ഫീസ് വാങ്ങാതെ,തികച്ചും സൗജന്യമായാണ് നഴ്‌സുമാരെ ഇപ്പോള്‍ ഔദ്യോഗിക കമ്പനികളൊക്കെ റിക്രൂട്ട് ചെയ്യുന്നത്.അയര്‍ലണ്ടിലേയ്ക്ക് വരാന്‍ വേണ്ടി ആവശ്യമായ ഐ ഇ എല്‍ ടി എസ് സ്‌കോറിംഗ് നേടുക എന്നത് മാത്രമാണ് ഏക കടമ്പ.നഴ്‌സിംഗ് ഡിഗ്രിയോടൊപ്പം ഐ ഇ എല്‍ ടി എസ് കൂടിയുണ്ടെങ്കില്‍ ഏതൊരാള്‍ക്കും വളരെ പെട്ടന്ന് അയര്‍ലണ്ടില്‍ മികച്ച ശമ്പളത്തോടെ ജോലി ഉറപ്പ് നല്‍കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.

യൂ കെ യിലാവട്ടെ ഐ ഇ എല്‍ ടി എസ് 7 സ്‌കോര്‍ ലഭിച്ചവര്‍ക്ക് പുതിയ പ്രവേശന പരീക്ഷാ വ്യവസ്ഥകളില്‍ തന്നെ എന്‍ എം സി ഇളവുവരുത്തിയിരിക്കുന്നു എന്നത് സന്തോഷകരമായ വാര്‍ത്തയായാണ് മലയാളി നഴ്‌സുമാര്‍ സ്വീകരിക്കുന്നത്.

സി ബി ടി(കമ്പ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ്)എന്ന പേരിലുള്ള എം എന്‍ സി യുടെ പ്രവേശന പരീക്ഷാ ടെസ്റ്റ് എഴുതണമെങ്കില്‍ ഐ ഇ എല്‍ ടി എസ് 7 സ്‌കോര്‍ നേടി ബ്രിട്ടീഷ് നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കൌണ്‍സിലില്‍ അപേക്ഷ നല്‍കി ഡിസിഷന്‍ ലെറ്റര്‍ വങ്ങേണ്ടാതാണ്.

നാല് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന 120 ചോദ്യങ്ങള്‍ക്കാണ് സി ബി ടി യില്‍ ഉത്തരം നല്‍കേണ്ടത്.ഇതില്‍ 60% മാര്‍ക്ക് ലഭിച്ചാല്‍ പരീക്ഷ പാസാകും.കഴിഞ്ഞ ജനുവരിയില്‍ നടന്ന പരീക്ഷയില്‍ 86 % പേരും പാസായി എന്നത് ശ്രദ്ധേയമാണ്.പരീക്ഷ തോറ്റാലും ആറു മാസങ്ങള്‍ക്ക് ശേഷം വീണ്ടും എഴുതാം.

ഇതിന് ശേഷം യൂ കെ യില്‍ വെച്ചു നടത്തപ്പെടുന്ന ഒരു പ്രാക്റ്റിക്കല്‍ പരീക്ഷ കൂടി പാസാവേണ്ടതുണ്ട്.ഇത് മലയാളികളില്‍ ബഹു ഭൂരിപക്ഷവും വളരെ ലളിതമായി പാസാകുന്നുണ്ട് എന്നാണ് കണക്കുകള്‍.

കേരളത്തില്‍ നിന്നും നഴ്‌സുമാരെ യൂറോപ്പില്‍ എത്താന്‍ ഉത്തരാവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്ന പ്രൈമറി കെയര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി നാഷണല്‍ റിക്രൂട്ട് മെന്റ് ഫെഡറേഷന്റെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്.എന്‍ എച്ച് എസ്സിലേയ്ക്കും,എച്ച് എസ് ഇ യിലേയ്ക്കും ഒപ്പം സ്വകാര്യ നഴ്‌സിംഗ് ഹോമുകളിലേയ്ക്കും ജോലി കണ്ടെത്താന്‍ നഴ്‌സുമാരെ സഹായിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളും അവര്‍ക്ക് വേണ്ട സേവനങ്ങളും തികച്ചും സൗജന്യമായാണ് പ്രൈമറി കെയര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി ചെയ്യുന്നത്.

കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയില്‍ വെച്ചു നടത്തിയ അഖിലേന്ത്യാ തലത്തിലുള്ള ഇന്റവ്യൂവില്‍ ഐ ഇ എല്‍ ടി എസ് പാസാവാത്തവരെയുള്‍പ്പെടെ ഇന്റര്‍വ്യൂ ചെയ്ത് പി സി ആര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നു.ആശുപത്രികളുടെയും എന്‍ എച്ച് എസിന്റെയും പ്രതിനിധികളും പങ്കെടുത്ത ഈ ഇന്റര്‍വ്യൂകളില്‍ പാസാകുന്നവര്‍ ഐ ഇ എല്‍ ടി എസ് പാസാകുന്ന മുറയ്ക്ക് എന്‍ എം സി രജിസ്‌ട്രേഷനും ,സി ബി ടിയ്ക്കും പ്രൈമറി കെയര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി മാര്‍ഗനിര്‍ദേശവും സഹായവും നല്‍കും.

യൂറോപ്പിലേയ്ക്ക് ഇപ്പോള്‍ തുറന്നു കിട്ടുന്ന സുവര്‍ണ്ണാവസരത്തെ പ്രയോജനപ്പെടുത്തുവാന്‍ മലയാളികളായ നഴ്‌സുമാരെ സഹായിക്കുവാന്‍ പ്രൈമറി കെയര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ ഇന്ത്യാ ഡിവിഷന്‍ തികച്ചും സജ്ജമാണെന്ന് ഡിവിഷന്‍ മാനേജര്‍ സീസര്‍ വര്‍ഗീസ് പറയുന്നു.യൂറോപ്പിലേയ്ക്ക് പ്രത്യേകിച്ചും യൂ കെ യിലേക്കും അയര്‍ലണ്ടിലേയ്ക്കും ജോലിയ്ക്ക് ശ്രമിക്കുന്ന നഴ്‌സുമാര്‍ക്ക് ആവശ്യമായ കൂടുതല്‍ സൌജന്യമായ ഉപദേശങ്ങളും സേവനങ്ങളും ലഭിക്കാന്‍ ceaser@primarycarerec.com എന്ന മെയില്‍ അഡ്രസില്‍ ബന്ധപ്പെടുക.

Scroll To Top