Saturday January 20, 2018
Latest Updates

നഴ്സിംഗ് വ്യാജ സര്‍ട്ടിഫിക്കേറ്റ് തട്ടിപ്പ് :പിന്നില്‍ ഹൈദ്രാബാദ് സംഘം,അയര്‍ലണ്ടിലേയ്ക്ക് ഉദ്യോഗാര്‍ഥികളെ അയയ്ക്കുന്നതും ന്യൂസിലാന്‍ഡില്‍ പ്രവര്‍ത്തിച്ച സംഘം തന്നെയെന്ന് സൂചന

നഴ്സിംഗ് വ്യാജ സര്‍ട്ടിഫിക്കേറ്റ് തട്ടിപ്പ് :പിന്നില്‍ ഹൈദ്രാബാദ് സംഘം,അയര്‍ലണ്ടിലേയ്ക്ക്  ഉദ്യോഗാര്‍ഥികളെ അയയ്ക്കുന്നതും  ന്യൂസിലാന്‍ഡില്‍ പ്രവര്‍ത്തിച്ച സംഘം തന്നെയെന്ന് സൂചന

ഡബ്ലിന്‍:ന്യൂസിലാന്‍ഡിലേയ്ക്ക് വ്യാജവിസ ഉണ്ടാക്കി ഉദ്യോഗാര്‍ഥികളെയും വിദ്യാര്‍ഥികളെയും  കയറ്റിവിട്ട പേരില്‍ നടപടി നേരിടുന്നവരുടെ സംഘം തന്നെയാണ് അയര്‍ലണ്ടിലേയ്ക്കും പ്രധാനമായും കള്ള സര്‍ട്ടിഫിക്കറ്റുകള്‍ ചമച്ച് നഴ്‌സുമാരെയും വിദ്യാര്‍ഥികളെയും എത്തിക്കാന്‍ കൂട്ട് നില്‍ക്കുന്നതെന്ന് വിവരം.

ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ ന്യൂസിലാന്റിലേയ്ക്ക് വ്യാജവിസ ഉണ്ടാക്കി നല്‍കുന്ന സംഭവം കഴിഞ്ഞ മാസമാണ് പിടിയ്ക്കപ്പെട്ടത് .മുംബൈയിലെ ന്യൂസിലാന്റ് ഇമിഗ്രേഷന്‍ ഓഫിസിന്റെ കണക്കു പ്രകാരം 2016ല്‍ 640 വിസ/സര്‍ട്ടിഫിക്കേറ്റ് തട്ടിപ്പു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 300 ഏജന്റുമാരാണ് ഈ തട്ടിപ്പുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. പല ഏജന്റുമാരും അധികൃതരുടെ നിരീക്ഷണത്തിലാണ്.ഇവരില്‍ പലരും സംഘം ചേര്‍ന്നാണ് വ്യാജ സര്‍ട്ടിഫിക്കേറ്റുകള്‍ ഉണ്ടാക്കിയിരുന്നത്.

വ്യാജ എജ്യുക്കേഷന്‍ ലോണുകളുടെ പേരിലായിരുന്നു ആദ്യം വിസ സംഘടിപ്പിച്ചു നല്‍കിതെങ്കില്‍,പിന്നീട് വര്‍ക്ക് എക്സ്പീരിയന്‍സ്, ഡിഗ്രി ,ഐഇ എല്‍ ടി എസ് എന്നിവയ്ക്കെല്ലാം വ്യാജ സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കിയാണ് വിസ സംഘടിപ്പിക്കുന്നതെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.ന്യൂസിലാന്റിലെ 15 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടികൂടിയിട്ടുണ്ട്.ഏതാനം തൊഴില്‍ ഉടമകളും സംശയാസ്പദമായ സര്‍ട്ടിഫിക്കേറ്റുകള്‍ ബ്രിട്ടീഷ് കൗണ്‍സിലിന് തിരിച്ചയച്ചപ്പോള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

സമാനമായ കേസുകളാണ് ഇപ്പോള്‍ അയര്‍ലണ്ടിലും വിവാദമാകുന്നത്.അടുത്തിടെ അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തിയത് ഹൈദരാബാദിലെ എജന്ടുമാര്‍ മുഖേനെയാണ്.ബാങ്ക് രേഖകളില്‍ തട്ടിപ്പ് കാണിക്കുക, അപേക്ഷകന്റെ രേഖകള്‍ക്ക് കെവൈസി രേഖകളുമായി ബന്ധമില്ലാതിരിക്കുക, കെട്ടിച്ചമച്ച ബാങ്ക് രേഖകള്‍ നല്‍കുക,ലോണുമായി ബന്ധപ്പെട്ട് വ്യാജ രേഖകളുണ്ടാക്കുക എന്നിങ്ങനെ തട്ടിപ്പുകള്‍ വ്യാപിച്ചിരിക്കുന്നതായാണ് മുംബൈ ഇമിഗ്രേഷന്‍ ഓഫിസ് വ്യക്തമാക്കിയിരിക്കുന്നത്.വന്‍ തുകയാണ് ഓരോ അഡ്മിഷനും സംഘം ഈടാക്കുന്നത്.ചില ബാങ്കുകാരും ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും പറയപ്പെടുന്നു,

കഴിഞ്ഞ മാസം തന്നെ തട്ടിപ്പ് കാണിച്ച കുറേ പേരെ പിടികൂടിയിട്ടുണ്ട്. ഇതില്‍ മിക്കവരും ഐഎല്‍ടിഎസ് സര്‍ട്ടിഫിക്കറ്റില്‍ മാര്‍ക്ക് പെരുപ്പിച്ചു കാട്ടിയതിനാണ് പിടിയിലായത്.സര്‍ട്ടിഫിക്കേറ്റിലെ മാര്‍ക്ക് തിരുത്തിപ്രിന്റ് ചെയ്യുകയായിരുന്നു ഇവര്‍ ചെയ്തത്. ഏജന്റാകണം ഇത്തരത്തില്‍ ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.മാര്‍ക്ക് പെരുപ്പിച്ചു കാട്ടി വിദേശത്ത് ജോലി നേടുകയായിരുന്നു ഉദ്ദേശ്യം. എന്നാല്‍ പരിശോധനയില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റില്‍ രണ്ട് വിഷയങ്ങള്‍ക്ക് പാസാകാന്‍ ആവശ്യമായ 5.0ല്‍ താഴെ മാര്‍ക്കാണ് ലഭിച്ചിരുന്നത്. ഈ രണ്ട് സര്‍ട്ടിഫിക്കറ്റുകളിലും വൈരുദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് തട്ടിപ്പ് പുറത്താകുകയായിരുന്നു.അയര്‍ലണ്ടില്‍ എത്തിയിരിക്കുന്ന ഒട്ടേറെ ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കേറ്റുകളിലും സമാനമായ സ്വഭാവമുള്ളവയാണ്.കേരളത്തില്‍ നിന്നുള്ള ഏതാനം ഏജന്റുമാരും ഇതേ സംഘത്തിന്റെ പിന്നണിയാളുകളായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ മുഖേനെയാണ് തിരുത്തല്‍ നടത്തുന്നതെന്നും സൂചനകള്‍ ഉണ്ട്.

നിസാരമായ സ്‌കോറുകള്‍ക്ക് ഐഇഎല്‍ടിഎസ് നഷ്ടപ്പെടുന്നവരെ സ്വാധീനിക്കുകയും വ്യാജമായി സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പിച്ചു ജോലി സമ്പാദിക്കുകയും റാന്‍ഡം ചെക്കിംഗില്‍ അധികൃതര്‍ കണ്ടെത്തിയാല്‍ വീണ്ടും പരീക്ഷ എഴുതിപ്പിക്കുകയുമാണ് ഇവര്‍ ചെയ്യുന്നതത്രെ.ഏജന്റുമാര്‍ക്ക് തൊഴില്‍ ഉടമയുടെ പക്കല്‍ നിന്നും ലഭിക്കുന്ന കമ്മീഷനൊപ്പം ഉദ്യോഗാര്‍ഥികളുടെ കൈയില്‍ നിന്നും ഇത്തരക്കാര്‍ പണം വാങ്ങുന്നുണ്ട്. ഭാഗ്യമുണ്ടെങ്കില്‍ അടുത്ത തവണ പരീക്ഷാര്‍ഥി ജയിക്കുന്നതോടെ അധികൃതരും സമാധാനപ്പെടും.

ഹൈദരാബാദ് സ്വദേശികളായ 150ഓളം വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജമായി വിസ സമ്പാദിച്ചതിന്റെ പേരില്‍ ന്യൂസിലാന്റ് അധികൃതരില്‍ നിന്നും രാജ്യം വിട്ടുപോകാന്‍ കത്ത് ലഭിച്ചിട്ടുണ്ട്.അയര്‍ലണ്ടിലും നഴ്സിംഗ് ബോര്‍ഡിന്റെ പരിശോധന തുടരുകയാണ്. പരീക്ഷാ നടത്തിപ്പുകാരായ ബ്രിട്ടീഷ് കൗണ്‍സില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ കുത്തൊഴുക്ക് കണ്ട് അന്ധാളിച്ചിരിക്കുകയാണ്.സര്‍ട്ടിഫിക്കേറ്റുകള്‍ വ്യാജമായി ഉണ്ടാക്കുന്നവര്‍ കൗണ്‍സിലിന്റെ സല്‍പ്പേര് കൂടിയാണ് നഷ്ട്ടപ്പെടുത്തുന്നതെന്ന് ബ്രിട്ടീഷ് കൗണ്‍സില്‍ ചുമതലക്കാര്‍ വെളിപ്പെടുത്തിയിരുന്നു.

ഇതിനിടെ ന്യൂസിലാന്‍ഡില്‍ നവമ്പര്‍ 21 മുതല്‍ ടോഫെല്‍ കൂടി ഇഗ്‌ളീഷ് പരിജ്ഞാനത്തിനുള്ള സൂചികയാക്കി കണക്കാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.നേരത്തെ ഐഎല്‍ടിഎസ് മാത്രമാണ് ഇതിനായി സ്വീകരിച്ചിരുന്നത്.ഐഎല്‍ടിഎസ് തട്ടിപ്പുകള്‍ പെരുകുന്ന വാര്‍ത്ത പുറത്തുവന്നയുടനാണ് TOEFL കൂടി അംഗീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.എല്ലാ എമിഗ്രേഷനുകള്‍ക്കും ഇത് ബാധകമാണ്.
ഐറിഷ് മലയാളി ന്യൂസ്

Scroll To Top