Thursday December 08, 2016
Latest Updates

ഐറിഷ് നഴ്സിംഗ് ബോര്‍ഡ് രജിസ്ട്രേഷന്‍: ക്രമക്കേടുള്ളത് നൂറ്റമ്പതോളം അപേക്ഷകള്‍,കൂടുതലും ഇന്ത്യക്കാരുടേത് എന്ന് സൂചന

ഐറിഷ് നഴ്സിംഗ് ബോര്‍ഡ് രജിസ്ട്രേഷന്‍: ക്രമക്കേടുള്ളത് നൂറ്റമ്പതോളം അപേക്ഷകള്‍,കൂടുതലും ഇന്ത്യക്കാരുടേത് എന്ന് സൂചന

ഡബ്ലിന്‍:അയര്‍ലണ്ടിലെ നഴ്സിംഗ് ബോര്‍ഡ് രജിസ്‌ട്രേഷന് ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഐഇഎല്‍ടിഎസ് സര്‍ട്ടിഫിക്കേറ്റുകളില്‍ വന്‍ തോതില്‍ ക്രമക്കേടെന്ന് കണ്ടെത്തിയിട്ടുള്ളതായി നഴ്സിംഗ് ബോര്‍ഡുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍.നൂറ്റമ്പതോളം അപേക്ഷകളാണ് വിവിധ രാജ്യങ്ങളില്‍ നിന്നുമായി നഴ്സിംഗ് ബോര്‍ഡ് സംശയാസ്പദമായ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതത്രെ.ഇവയില്‍ കൂടുതലും മലയാളികള്‍ അടക്കമുള്ള ഇന്ത്യയ്ക്കാരുടേതാണ്.

ലഭിക്കുന്ന അപേക്ഷകള്‍ റാന്‍ഡം അടിസ്ഥാനത്തില്‍ അന്വേഷണത്തിന് വിട്ടപ്പോഴാണ് അപേക്ഷകര്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന സംശയം ഐറിഷ് നഴ്സിംഗ് ബോര്‍ഡിന് ഉണ്ടായത് എന്നാണ് സൂചനകള്‍.അതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ സര്‍ട്ടിഫിക്കേറ്റു സമര്‍പ്പിച്ചവരുടേതടക്കം സംശയമുള്ള എല്ലാ അപേക്ഷകളുടെയും അനന്തര നടപടികള്‍ തടയുവാനാണ് ബോര്‍ഡ് തീരുമാനമത്രെ.

ഇതിനിടെ ഐറിഷ് നഴ്സിംഗ് ബോര്‍ഡ് ഡിസിഷന്‍ ലഭിച്ചവര്‍ അടക്കം നിരവധി പേര്‍ക്ക് വീണ്ടും ഐഇഎല്‍ടിഎസ് പരീക്ഷ എഴുതാനുള്ള അറിയിപ്പ് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷം മാത്രം ഹാജരാവേണ്ട പരീക്ഷയില്‍ പോലും പകരം ആളെയിരുത്തി ടെസ്റ്റ് എഴുതിയ്ക്കുന്നു എന്ന പരാതിയാണ് ഇതില്‍ പ്രധാനമായുള്ളത്.മറ്റൊന്ന് ഒറിജിലിനെ വെല്ലുന്ന വ്യാജ സര്‍ട്ടിഫിക്കേറ്റുകള്‍ ഹാജരാക്കുന്നു എന്നതാണ്.അതേ സമയം അര്‍ഹതയുള്ള പരീക്ഷാര്‍ഥികള്‍ വിജയിച്ച ഐഇഎല്‍ടിഎസ് സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ അതേ പേരില്‍ വ്യാജ പോസ്റ്റ് ബി എസ് സി നഴ്സിംഗ് സര്‍ട്ടിഫിക്കേറ്റ് ഉണ്ടാക്കിയവരും ഉണ്ടത്രേ.ബാംഗ്ലൂരില്‍ അടക്കം പ്രവര്‍ത്തിക്കുന്ന ചില കോളജുകള്‍ നഴ്സിംഗ് വിദ്യാര്‍ഥികളെ ഇതിനായി സഹായിക്കുന്നുവെന്നും സൂചനകള്‍ ഉണ്ട്.

അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന ചില നഴ്സിംഗ് ഏജന്‍സികള്‍ തമ്മിലുള്ള’ പോരാണ്’ നഴ്സിംഗ് ബോര്‍ഡിന് വ്യാജസര്‍ട്ടിഫിക്കേറ്റുകളെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കാന്‍ സഹായിക്കുന്നത് എന്നും പറയപ്പെടുന്നു.

എന്തായാലും അടുത്ത ആഴ്ചയോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.നിയമ നടപടിയ്ക്കും സാധ്യതകള്‍ ഏറെയാണ്.പ്രധാനമായും ഐഇഎല്‍ടിഎസ് സര്‍ട്ടിഫിക്കേറ്റുകളിലെ ക്രമക്കേടുകളാണ് അന്വേഷണവിധേയമാക്കിയിരിക്കുന്നത്.

വിവാദങ്ങള്‍ക്കിടയില്‍ ശരിയായ രീതിയില്‍ സര്‍ട്ടിഫിക്കേറ്റ് ഉള്ളവര്‍ക്ക് പോലും അയര്‍ലണ്ടിലേക്കുള്ള പ്രവേശനത്തില്‍ കാലതാമസം വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.വിദേശത്തു നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ ഇതേ പോലെ സംശയിക്കപ്പെടുന്ന അവസ്ഥ അയര്‍ലണ്ടില്‍ ഇതാദ്യാമായാണ് സംഭവിക്കുന്നത്.

RELATED NEWS

അയര്‍ലണ്ടിലേക്ക് പോരാനൊരുങ്ങുന്ന ഇന്ത്യന്‍ നഴ്സുമാരുടെ ശ്രദ്ധയ്ക്ക്,’പോന്നോളൂ ..പക്ഷേ …’

Scroll To Top