Friday May 26, 2017
Latest Updates

സര്‍ക്കാര്‍ നഴ്‌സിംഗ് ഹോമില്‍ ചിലവിന് 2500 യൂറോ !പ്രൈവറ്റില്‍ 800 യൂറോ ! 

സര്‍ക്കാര്‍ നഴ്‌സിംഗ് ഹോമില്‍ ചിലവിന് 2500 യൂറോ !പ്രൈവറ്റില്‍ 800 യൂറോ ! 

ഡബ്ലിന്‍ :നഴ്‌സിംഗ് ഹോമുകളിലെ ചിലവിനത്തില്‍ ?എച്ച് എസ് ഇ ചിലവഴിക്കുന്നത് യഥാര്‍ഥ ചിലവുകളുമായി പൊരുത്തപ്പെടാത്തത് എന്ന് ആരോപണം.
എച്ച്എസ്ഇ നേഴ്‌സിംഗ് ഹോമുകള്‍ക്ക് നല്‍കുന്ന ധനസഹായം എത്രയാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ 2011 മുതല്‍ പുറത്തുവിട്ടിട്ടില്ലെന്ന് രാജ്യത്തെ സ്വകാര്യ നേഴ്‌സിംഗ് ഹോമുകളുടെ ഏകോപന സംഘടനയാണ് ആരോപണം ഉന്നയിച്ചത്.

ഏറ്റവും ഒടുവിലായി പുറത്തുവന്ന, 2011ല്‍ പുറത്തുവന്ന കണക്ക് പ്രകാരം എച്ച്എസ്ഇയില്‍ നിന്നും പബ്ലിക് നഴ്‌സിംഗ് ഹോമിലുള്ള ഒരാള്‍ക്ക് 1245 യൂറോ മാസ ചെലവ് അനുവദിക്കുന്നുണ്ട്. ഈ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെക്കാളും മറ്റ് സന്നദ്ധ സംഘടനകളെക്കാളും 40 ശതമാനം കൂടുതലാണ് ഈ തുക.
മുന്‍ ആരോഗ്യമന്ത്രിയായിരുന്ന ജെയിംസ് റെയിലി ഈ മേഖലയില്‍നിലനില്‍ക്കുന്ന വ്യത്യാസത്തെ പരസ്യമായി ചോദ്യം ചെയ്തിരുന്നു. പബ്ലിക് നേഴ്‌സിംഗ് ഹോമിലെ ചെലവ് നാല് വര്‍ഷം മുന്‍പെ കണക്കാക്കിയ ശരാശരിയെക്കാള്‍ കൂടുതലാണെന്നതാണ് യാഥാര്‍ത്ഥ്യം.
2012ല്‍ പ്രസിദ്ധീകരിച്ച എച്ച്എസ്ഇ മിഡ്‌ലാന്‍ഡ്‌സ് ഇന്‍ഫോര്‍മേഷന്‍ ഡോക്കുമെന്റ് നേഴ്‌സിംഗ് ഹോം ഫീസ് സംബന്ധിച്ച യാഥാര്‍ത്ഥ്യം കൂടുതല്‍ മിഴിവോടെ കാട്ടിത്തരുന്നുണ്ട്. ശരാശരി ഒരു ബെഡിന് പബ്ലിക് നഴ്‌സിംഗ് മേഖലയില്‍ 2500 യൂറോ വരുമെന്നാണ് ഈ കണക്കുകള്‍ പറയുന്നത്.
പൊതു മേഖലയില്‍ നിന്നും ഇത്രയും തുക മാസം തോറും ഒരാള്‍ക്ക് വേണ്ടി മാത്രം ചിലവഴിക്കുന്നു എന്ന കണക്ക് ഞെട്ടിപ്പിക്കുന്നതാണ് എന്ന് പറയപ്പെടുന്നു.


Scroll To Top