Saturday December 03, 2016
Latest Updates

കൊട്ടിഗ്‌ഘോഷിച്ചു കൊണ്ട് വന്ന ബ്രിട്ടീഷ് നഴ്സുമാരും തിരിച്ചു പോകുന്നു,അയര്‍ലണ്ടിലെ നഴ്സിംഗ് പ്രതിസന്ധിക്ക് പരിഹാരമില്ലേ ?

കൊട്ടിഗ്‌ഘോഷിച്ചു കൊണ്ട് വന്ന ബ്രിട്ടീഷ് നഴ്സുമാരും തിരിച്ചു പോകുന്നു,അയര്‍ലണ്ടിലെ നഴ്സിംഗ് പ്രതിസന്ധിക്ക് പരിഹാരമില്ലേ ?

ഡബ്ലിന്‍:അയര്‍ലണ്ടിലെ നഴ്സിങ് മേഖലയിലെ പ്രശ്നപരിഹാരത്തിനായി കൊട്ടിഘോഷിച്ചു കൊണ്ട് വന്ന യുകെ നഴ്സുമാരില്‍ പകുതിപ്പേരും തിരികെ പോകുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തേയ്ക്ക് കൂടുതല്‍ നഴ്സുമാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ വര്‍ഷം എച്ച്എസ്ഇയുടെ നേതൃത്വത്തില്‍ 90 നഴ്സുമാരെയും മിഡ് വൈഫുമാരെയും റിക്രൂട്ട് ചെയ്തത്. 500ഓളം പേരെ എത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ ഈ 90 പേരില്‍ പകുതിപ്പേരും വിവിധ കാരണങ്ങളാല്‍ യുകെയിലേയ്ക്ക് തന്നെ മടങ്ങിപ്പോകുന്നുവെന്നാണ് ഐറിഷ് നഴ്സസ് ആന്‍ഡ് മിഡ് വൈവ്സ് ഓര്‍ഗനൈസേഷന്‍ (ഐഎന്‍എംഒ) പറയുന്നത്.

ഈ നഴ്സുമാര്‍ക്കായി 1,500 യൂറോയുടെ പാക്കേജും, തുടര്‍പഠനവും ഐഎന്‍എംഒ വാഗ്ദാനം ചെയ്തിരുന്നു.ഇതൊക്കെ ഉപേക്ഷിച്ചാണ് ജോലി ഭാരത്തില്‍ പൊറുതി മുട്ടി ബ്രിട്ടീഷ് നഴ്സുമാര്‍ തിരിച്ചു പോകുന്നത്.

കഴിഞ്ഞ വര്‍ഷം പഠിച്ചു പുറത്തിറങ്ങിയ 1500 നഴ്സുമാരില്‍ പകുതിപ്പേരും അയര്‍ലണ്ടില്‍ നിന്ന് പുറത്തുപോയി കഴിഞ്ഞു.ആകെ 35000 നഴ്സുമാരാണ് അയര്‍ലണ്ടില്‍ ഉള്ളത്.ഇവരില്‍ 800 പേരെങ്കിലും ഓരോ വര്‍ഷവും റിട്ടയര്‍ ചെയ്യുന്നവരാണ്.

എന്നാല്‍ ജോലി ഭാരം മൂലം രാജ്യം വിടുന്നവരുടെ എണ്ണം കൂടി കൂട്ടിയാല്‍ ആയിരത്തി അഞ്ഞൂറോളം ഒഴിവുകള്‍ ഓരോ വര്‍ഷവും അയര്‍ലണ്ടില്‍ നികത്താതെ പോകുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍

Scroll To Top