Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍  നഴ്‌സുമാരുടെ എണ്ണം വീണ്ടും കുറയുന്നു,ഗള്‍ഫിലേയ്ക്ക് പുതിയ കുടിയേറ്റം,ആസ്‌ട്രേലിയയും കൂടുതല്‍ നഴ്‌സുമാരെ തേടുന്നു 

അയര്‍ലണ്ടില്‍  നഴ്‌സുമാരുടെ എണ്ണം വീണ്ടും കുറയുന്നു,ഗള്‍ഫിലേയ്ക്ക് പുതിയ കുടിയേറ്റം,ആസ്‌ട്രേലിയയും കൂടുതല്‍ നഴ്‌സുമാരെ തേടുന്നു 

ഡബ്ലിന്‍:കഴിഞ്ഞ അറുപത് മാസങ്ങള്‍ക്കുള്ളില്‍  അയര്‍ലണ്ട് വിടാനായി അപേക്ഷ നല്‍കിയത് 10,000 നഴ്‌സമാരെന്ന് നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി ബോര്‍ഡ് ഓഫ് അയര്‍ലണ്ടിന് ലഭിച്ച അപേക്ഷകളുടെ പുതിയ കണക്കുക. അയര്‍ലണ്ട് വിടുന്ന നഴ്‌സമാര്‍  ഗള്‍ഫ് രാജ്യങ്ങള്‍  ലക്ഷ്യമാക്കുന്നു എന്നതും കൗതുകകരമാണ്. അമേരിക്കയിലേക്കുള്ള അപേക്ഷകള്‍ക്ക് തുല്യമായ അപേക്ഷകളാണ് ഗള്‍ഫിലേക്ക് പോകുവാന്‍  ആഗ്രഹിക്കുന്നവരുടേതായി ലഭിച്ചിട്ടുള്ളത്. അബുദാബിയിലെ ക്ലവര്‍ലാണ്ട് ഹെല്‍ത്ത് ഗ്രൂപ്പിലേയ്ക്ക് മാത്രം അമ്പതോളം അപേക്ഷകളാണ് അയര്‍ലണ്ടില്‍ നിന്നും ലഭിച്ചത്.

നഴ്‌സുമാരുടെ കാര്യത്തില്‍  ക്ഷാമം അനുഭവിക്കുന്ന ആസ്‌ട്രേലിയയുടേയും യു കെ യും നടത്തുന്ന ഊര്‍ജ്ജിതമായ റിക്രൂട്ട്‌മെന്റ് കാമ്പയിനുകളും ഈ കൊഞ്ഞുപോക്കിന് ആക്കം കൂട്ടുന്നുണ്ട്. ഈ വര്‍ഷം ഇതേ വരെ 527 നഴ്‌സമാരാണ് അയര്‍ലണ്ടില്‍  നിന്ന് ആസ്‌ട്രേലിയിലേക്ക് പോവാന്‍ ആഗ്രഹിക്കുന്നവരായി അപേക്ഷകള്‍ ലഭിച്ചത്.കഴിഞ്ഞ 5 വര്‍ഷങ്ങള്‍ കൊണ്ട് 4052 നഴ്‌സുമാരാണ് ആസ്‌ട്രേലിയയില്‍ എത്തിയത്. ആസ്‌ട്രേലിയിലെ ശമ്പളമാണ് പ്രധാന ആകര്‍ഷണം.

അയര്‍ലണ്ടില്‍ ഫസ്റ്റ് ലെവലിലുള്ള ഒരു സ്റ്റാഫ് നഴ്‌സ് 27000 യൂറോ പ്രതിഫലമായി ലഭിക്കുമ്പോള്‍  ന്യൂ സൗത്ത് വെയില്‍സില്‍  പുതിയ ഒരു നഴ്‌സിന്റെയും മിഡ് വൈഫിന്റെയും ശബളം ആരംഭിക്കുന്നത് 36,000 യൂറോയിലാണ്. എന്നാല്‍ അയര്‍ലണ്ടിലെ തൊഴില്‍ സാഹചര്യങ്ങളില്‍  നഴ്‌സുമാര്‍ക്ക് മതിയായ അംഗീകാരവും മാന്യതയും ലഭിക്കാത്തതാണ് യുകെ,  അമേരിക്ക, എന്നിവടങ്ങളിലേക്ക് കുടിയേറായാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

500 നഴ്‌സുമാരെ തേടിയിറങ്ങിയ എച്ച് എസ് ഇ യ്ക്ക് സ്‌പെഷ്യല്‍ രിക്രൂട്‌മെന്റിലൂടെ ലഭിച്ചത് 320 പേരെ മാത്രമാണ്.2009 ലെ നഴ്‌സുമാരുടെയത്ര എണ്ണം തികയണമെങ്കില്‍ പോലും രാജ്യത്ത് 4000 നഴ്‌സുമാര്‍ കൂടി എച്ച് എസ് ഇ യില്‍ മാത്രം നിയമിതരാവണം. 

2025ല്‍  ആസ്‌ട്രേലിയയില്‍  മാത്രം ആവശ്യമുള്ളതിനേക്കാള്‍  110,000 നഴ്‌സുമാരുടെ കുറവ് ഉണ്ടാവും എന്നാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. താരതമ്യേന ആസ്‌ട്രേലിയന്‍ നിലവാരമുള്ള കാര്യക്ഷമമായ രാജ്യങ്ങളില്‍ ഒന്നായി മെഡിക്കല്‍ ബോര്‍ഡുകള്‍  അംഗീകരിച്ചിരിക്കുന്ന അയര്‍ലണ്ടിന്റെ ആരോഗ്യമേഖലയ്ക്ക് ആസ്‌ട്രേലിയയിലേക്കുള്ള നഴ്‌സുമാരുടെ കുത്തൊഴുക്ക് കടുത്ത ഭീഷണിയാണ് വരും നാളുകളില്‍  ഉയര്‍ത്താന്‍  പോകുന്നത് എന്നാണ് തൊഴില്‍ മേഖലയിലെ വിദഗ്ദര്‍ പറയുന്നത്. 

Scroll To Top