Wednesday December 07, 2016
Latest Updates

റീറ്റെന്‍ഷിപ്പ് ഫീസ് വര്‍ധിപ്പിച്ചത് മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലെന്ന്  ഐറിഷ്   നഴ്‌സിംഗ്  ബോര്‍ഡ്

റീറ്റെന്‍ഷിപ്പ് ഫീസ് വര്‍ധിപ്പിച്ചത് മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലെന്ന്  ഐറിഷ്   നഴ്‌സിംഗ്  ബോര്‍ഡ്

ഡബ്ലിന്‍: റീറ്റെന്‍ഷിപ്പ് ഫീസ് വര്‍ധിപ്പിച്ചത് മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലെന്ന് നഴ്‌സിംഗ് ബോര്‍ഡ്. ചാര്‍ജ് കൂട്ടിയതിനെതിരെ നഴ്‌സുമാര്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് ബോര്‍ഡ് വിശദീകരണവുമായി രംഗത്ത് വന്നത്. നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി ബോര്‍ഡ് ഓഫ് അയര്‍ലണ്ട് പ്രസിഡന്റ് പോള്‍ ഗല്ലഘറാണ് ഇക്കാര്യം പറഞ്ഞത്. ഫീസ് വര്‍ധന പ്രയാസമേറിയ നടപടിയാണ്. എന്നാല്‍ ഫീസ് വര്‍ധിപ്പിക്കാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. ബോര്‍ഡിന്റെ ലീഗല്‍ കോസ്റ്റ് 1.5 മില്യനില്‍ നിന്ന് 2.4 മില്യന്‍ യൂറോ ആയി വര്‍ധിച്ചു. കൂടാതെ ബോര്‍ഡിന് ഫണ്ടും ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഫീസ് വര്‍ധന എന്നാണു ബോര്‍ഡ് അധികൃതരുടെ വിശദീകരണം. 

ഫീസ് വര്‍ധനയ്‌ക്കെതിരെ ഐറിഷ് നഴ്‌സസ് മിഡ്‌വൈഫ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് ബോര്‍ഡ് അധികൃതരുടെ വിശദീകരണം. റീറ്റെന്‍ഷിപ്പ് ഫീസ് 100 യൂറോ ആയിരുന്നത് 50 ശതമാനം വര്‍ധിപ്പിച്ച് 150 യൂറോ ആക്കിയതിനെതിരെയാണ് ഐഎന്‍എംഓയുടെ പ്രതിഷേധം. 2015 മുതല്‍ നിരക്ക് 150 യൂറോ ആയിരിക്കും. 2013 ല്‍ റീറ്റെന്‍ഷിപ്പ് ഫീസ് 88 യൂറോ ആയിരുന്നു. പുതിയ നിരക്ക് വര്‍ധന നിലവില്‍ വന്നതോടെ രണ്ട് വര്‍ഷം കൊണ്ട് 70 ശതമാനത്തോളം ഫീസ് വര്‍ധനയാണ് നഴ്‌സുമാരില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഇതിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷന്‍ ഉള്‍പ്പെടെ തയ്യാറാക്കി ഐഎന്‍എംഓ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. 

നിരക്ക് വര്‍ധനയ്‌ക്കെതിരെ ബോര്‍ഡിന്റെ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന കോണ്‍ഫ്രണ്‍സിന്റെ വേദിക്ക് പുറത്ത് പ്രതിഷേധിക്കുമെന്ന് ഐഎന്‍എംഓ നേതാക്കള്‍ അറിയിച്ചു.

Scroll To Top