Saturday December 03, 2016
Latest Updates

അടച്ചു പൂട്ടാനൊരുങ്ങി സ്വകാര്യ നഴ്‌സിംഗ് ഹോമുകള്‍,പ്രീ രജിസ്റ്റേര്‍ഡ് നഴ്‌സുമാരെയും നിയമിച്ച് സ്റ്റാഫിംഗ് പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം 

അടച്ചു പൂട്ടാനൊരുങ്ങി സ്വകാര്യ നഴ്‌സിംഗ് ഹോമുകള്‍,പ്രീ രജിസ്റ്റേര്‍ഡ് നഴ്‌സുമാരെയും നിയമിച്ച് സ്റ്റാഫിംഗ് പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം 

ഡബ്ലിന്‍:നഴ്‌സിംഗ് മേഖലയിലെ പ്രതിസന്ധികള്‍ നേരിടാനാകാതെ സ്വകാര്യ മേഖലയിലെ നഴ്‌സിംഗ് ഹോമുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. നഴ്‌സുമാരെ നിയമിക്കുന്നതിലും നിലനിര്‍ത്തുന്നതിലും നഴ്‌സിംഗ് ഹോമുകള്‍ രൂക്ഷമായ പ്രശ്‌നമാണ് നേരിടുന്നതെന്ന് റോയല്‍ കോളജ് ഓഫ് നഴ്‌സിംഗ് (ആര്‍സിഎന്‍) കോളജ് നടത്തിയ സര്‍വേയില്‍ കണ്ടെത്തി. ഇരു അയര്‍ലണ്ടിലുമായി പതിനായിരക്കണക്കിനു പേര്‍ക്കാണ് സ്വകാര്യ നഴ്‌സിംഗ് ഹോമുകള്‍ ഹോംകെയര്‍ നഴ്‌സിംഗ് നല്കുന്നത്. 

എന്നാല്‍ ഈ മേഖലയില്‍ ഫണ്ടിംഗ് കുറവാണെന്നും ആവശ്യമായ രജിസ്റ്റേര്‍ഡ് നഴ്‌സുമാരെ നിയമിക്കാനും നിലനിലനിര്‍ത്താനും കഴിയുന്നില്ലെന്നും ആര്‍സിഎന്‍ ഡയറക്ടര്‍ ജാനിസ് സ്മിത് പറഞ്ഞു. ഈ സാഹചര്യത്തില്‍ സ്വകാര്യ നഴ്‌സിംഗ് ഹോമുകളില്‍ കഴിയുന്ന പ്രായമായവും കരുതല്‍ വേണ്ടവരുമായവര്‍ക്ക് വേണ്ട സംരക്ഷണം നല്കാനാകാതെ വരുന്നു.

സാമ്പത്തിക പ്രതിന്ധിയെ തുടര്‍ന്ന ഫോര്‍ സീസണ്‍ ഹെല്‍ത്ത് കെയറിന്റെ ഏഴ് നഴ്‌സിംഗ് ഹോമുകളാണ് പൂട്ടിയത്.സ്വകാര്യ മേഖലയില്‍ ആയിരത്തോളം ഫുള്‍ടൈം രജിസ്റ്റേര്‍ഡ് നഴ്‌സുമാരുടെ ഒഴിവാണ് നിലവിലുള്ളത്. ആറുമാസത്തോളമായി ഒഴിഞ്ഞു കിടക്കുന്ന പോസ്റ്റുകളില്‍ പോലും നിയമനത്തിന് ആളെ ലഭ്യമല്ലാതയിരിക്കുകയാണ്. 

എച്ച് എസ് ഇ യിലും പ്രൈവറ്റ് ആശുപതികളിലും നഴ്‌സിംഗ് വെക്കന്‌സികള്‍ ഉണ്ടാകുമ്പോള്‍ നഴ്‌സിംഗ് ഹോമുകളിലെ സ്റ്റാഫ് മികച്ച സൗകര്യം തേടി അത്തരം സ്ഥാപനങ്ങളിലേയ്ക്ക് സ്ഥലം മാറുന്നതാണ് പ്രധാനമായും നഴ്‌സിംഗ് ഹോമുകളെ വലയ്ക്കുന്ന പ്രശ്‌നം.

ഡബ്ലിനിലെ ചില പ്രധാന നഴ്‌സിംഗ് ഹോമുകള്‍ അടുത്തയിടെ പ്രീ രജിസ്റ്റേര്‍ഡ് നഴ്‌സുമാരെ ജോലിയ്ക്ക് ക്ഷണിച്ചിരുന്നു.പഠനത്തിനും മറ്റുമായി അയര്‍ലണ്ടില്‍ എത്തിയിരിക്കുന്നവര്‍ക്ക് ജോലി ചെയ്യാനുള്ള അവസരം കൂടിയാണ് ഇത്തരം സ്ഥാപനങ്ങള്‍ തുറന്നു കൊടുക്കുന്നത്.



Scroll To Top