Tuesday December 06, 2016
Latest Updates

പ്രതിസന്ധി: ബ്യൂമോണ്ട് ആശുപത്രിയിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്

പ്രതിസന്ധി: ബ്യൂമോണ്ട് ആശുപത്രിയിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്

ഡബ്ലിന്‍: അത്യാഹിത വിഭാഗത്തിലെ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബ്യൂമോണ്ട് ആശുപത്രിയിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്. ഐ.എന്‍.എം.ഒ  കൂടിയാലോചനയില്‍ 100 ശതമാനം അംഗങ്ങളും സമരത്തിലേക്ക് നീങ്ങാനുള്ള തീരുമാനത്തെ പിന്തുണച്ചു. ഈ മാസം 27നാണ് സമരം. ജനുവരി 9 ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ടു മണി വരെയും നഴ്‌സുമാര്‍ ബ്യൂമോണ്ട് ആശുപത്രി കവാടത്തില്‍ പ്രതിഷേധിക്കും. 

പ്രതിഷേധ സമരങ്ങളിലേക്ക് നീങ്ങാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നെന്ന് ബ്യൂമോണ്ടിലെ ഐ.എന്‍.എം.ഒ പ്രതിനിധി പറഞ്ഞു. ആശുപത്രിയിലെ നിലവിലെ സാഹചര്യം രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ അപകടമാണെന്നും സംഘടന നേതാക്കള്‍ പറഞ്ഞു. ഇന്നലെ രാവിലെ മാത്രം ബ്യൂമോണ്ട് ആശുപത്രിയില്‍ 35 രോഗികള്‍ ചികിത്സയ്ക്കായി ട്രോളിയില്‍ കാത്തിരിക്കുന്ന സാഹചര്യമുണ്ടായി. ഇതില്‍ ഭൂരിപക്ഷം പേരും 80 നും 90 നും ഇടയ്ക്ക് പ്രായമുള്ളവരാണ്. ഈ പ്രതിസന്ധിയെക്കുറിച്ച് ഐ.എന്‍.എം.ഒ മാസങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും സംഘടന നേതാകള്‍ പറഞ്ഞു. 

നിലവിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബ്യൂമോണ്ട് ആശുപത്രിയിലെ ക്യാന്‍സര്‍ രോഗികളുടെത് ഒഴികെ എല്ലാ സര്‍ജറികളും റദ്ദാക്കിയിരിക്കുകയാണ്. ബ്യൂമോണ്ടിന് പുറമേ മറ്റ് ആശുപത്രികളിലും സ്ഥിതിഗതികള്‍ രൂക്ഷമാണ് ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ആശുപത്രിയില്‍ മാത്രം ഇന്നലെ രാവിലെ 80 ഓളം രോഗികളാണ് ട്രോളിയില്‍ കാത്തിരിക്കേണ്ടി വന്നത്. ഇതില്‍ നാല്‍പ്പതിലധികം പേര്‍ എമര്‍ജന്‍സി വിഭാഗത്തില്‍ ചികിത്സ തേടി എത്തിയവരാണ്. ട്രോളിയില്‍ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണെന്ന് ഐ.എന്‍.എം.ഒ പറഞ്ഞു.

Scroll To Top