Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ നഴ്‌സുമാര്‍ക്ക് നൂറുകണക്കിന് അവസരങ്ങള്‍,കൊച്ചിയിലും,ഡല്‍ഹിയിലും,മുംബൈയിലും ഇന്റവ്യൂ അടുത്തമാസം 

അയര്‍ലണ്ടില്‍ നഴ്‌സുമാര്‍ക്ക് നൂറുകണക്കിന് അവസരങ്ങള്‍,കൊച്ചിയിലും,ഡല്‍ഹിയിലും,മുംബൈയിലും ഇന്റവ്യൂ അടുത്തമാസം 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ വിവിധ നഴ്‌സിംഗ് സ്ഥാപനങ്ങളില്‍ ഒഴിവുള്ള നൂറുകണക്കിന് ഒഴിവുകളിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റ് സെപ്റ്റംബര്‍ 15,16,17 തിയതികളില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലായി നടത്തപ്പെടും.
അയര്‍ലണ്ടിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഏകോപനസമിതിയായ നഴ്‌സിംഗ് ഹോം അയര്‍ലണ്ടാണ് ഇന്ത്യന്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി ഇന്ത്യയില്‍ എത്തുന്നത്.അയര്‍ലണ്ടിലെ നാനൂറോളം വരുന്ന സ്വകാര്യ നഴ്‌സിംഗ് ഹോമുകളിലെ അടക്കമുള്ള നഴ്‌സുമാരുടെ നൂറുകണക്കിന് ഒഴിവുകളിലേയ്ക്ക് യോഗ്യവരായവരെ തിരഞ്ഞെടുക്കുന്നതിനാണ് ഇന്റര്‍വ്യൂ.
സെപ്റ്റംബര്‍ 15: ന്യൂ ഡല്‍ഹി (സൂര്യാ ഹോട്ടല്‍ ,മധുരാ റോഡ് ,ന്യൂ ഫ്രണ്ട്‌സ് കോളനി
സെപ്റ്റംബര്‍ 16: മുംബൈ (ഹോട്ടല്‍ ദി ലീല,അന്ധേരി ,മുംബൈ)
സെപ്റ്റംബര്‍ 17: കൊച്ചി (ഹോളി ഡേ ഇന്‍ ഹോട്ടല്‍,ബൈപ്പാസ്,എറണാകുളം)
എന്നിവിടങ്ങളിലാണ് എന്‍ എച്ച് ഐ ഇന്റര്‍വ്യൂ നടത്തപ്പെടുന്നത്.രാവിലെ 9 മുതല്‍ 4 മണി വരെയാണ് സമയക്രമം.

ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ട എയര്‍ ടിക്കറ്റ്,ഗാര്‍ഡ രജിസ്‌ട്രേഷന്‍(ഐറീഷ് ഇമിഗ്രേഷന്‍)ഫീസ്,ഐറീഷ് നഴ്‌സിംഗ് കൌണ്‍സില്‍ രജിസ്‌ട്രേഷന്‍ ഫീസ്,എന്നിവ എന്‍ എച്ച് ഐ അനുവദിക്കും.യോഗ്യതയ്ക്കനുസരിച്ച് അയര്‍ലണ്ടിലെ ഉയര്‍ന്ന ശമ്പളനിരക്കും മറ്റ് അലവന്‍സുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.അയര്‍ലണ്ടില്‍ എത്തിയ ശേഷം ഉപരിപഠനത്തിന് താത്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരവും ലഭ്യമാക്കും.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്ദ്യോഗാര്‍ഥികള്‍ക്ക് നഴ്‌സിംഗ് അഡാപ്‌റ്റേഷന് വേണ്ട ക്രമീകരണങ്ങളും പരിശീലനത്തിനുള്ള സൗകര്യങ്ങളും എന്‍ എച്ച് ഐ നേരിട്ടൊരുക്കും .ഇക്കാലയളവില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ വേതനവും ലഭിക്കും.അയര്‍ലണ്ടില്‍ പ്രവേശന വിസ ലഭിക്കാനുള്ള എറ്റിപ്പിക്കല്‍ വര്‍ക്ക് പെര്‍മിറ്റിനുള്ള അപേക്ഷാ ഫീസും എന്‍ എച്ച് ഐ അനുവദിക്കുമെന്നത് മറ്റൊരു ആകര്‍ഷണമാണ്.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള വിസ ഫീസും,അയര്‍ലണ്ടില്‍ എത്തിയ ശേഷം അഡാപ്‌റ്റേഷന്‍ സമയത്തെ താമസ സൗകര്യവും എന്‍ എച്ച് ഐ നല്‍കും.

ബി എസ് സി / അഥവാ ഡിപ്ലോമ നഴ്‌സിംഗ് പാസായവരും,ലിസണിംഗിനും,റീഡിംഗിനും 6.5 വീതവും സ്പീക്കിംഗിനും റൈറ്റിംഗിനും 7 മാര്‍ക്ക് വീതവും നേടി ആകെ 7 ബാന്‍ഡ് സ്‌കോര്‍ ലഭിച്ച് ഐ ഇ എല്‍ ടി എസ് പാസായവരുമായ നഴ്‌സുമാര്‍ക്ക് ഇന്റര്‍വ്യൂവിനും ,നഴ്‌സിംഗ് ബോര്‍ഡ് രജിസ്‌ട്രേഷനും ശേഷം അയര്‍ലണ്ടില്‍ നഴ്‌സാവാന്‍ അര്‍ഹതയുണ്ട്.

ഐറിഷ് മലയാളി ന്യൂസ് ബ്യൂറോ

Oliver-Placement-2

Scroll To Top