Sunday January 22, 2017
Latest Updates

നഴ്‌സുമാരുടെ സമരം വീണ്ടും ഒത്തുതീര്‍പ്പിലേയ്ക്ക് 

നഴ്‌സുമാരുടെ സമരം വീണ്ടും ഒത്തുതീര്‍പ്പിലേയ്ക്ക് 

ഡബ്ലിന്‍:അണ്ടര്‍ സ്റ്റാഫിംഗും,ജോലി ഭാരത്തിന്റെ വര്‍ദ്ധനവും അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് നഴ്‌സുമാര്‍ രാജ്യവ്യാപകമായി ആരംഭിക്കാനിരിക്കുന്ന പണിമുടക്ക് സമരം വീണ്ടും മാറ്റിവെയ്ക്കാനുള്ള സാധ്യത തെളിയുന്നു,ഇന്നലെ രാത്രി വൈകിയും യൂണിയനുകളുമായി ചര്‍ച്ച തുടരുകയാണ്.വ്യാഴാഴ്ച്ച മുതല്‍ ആരംഭിക്കാനിരിക്കുന്ന സമരം ഏതു വിധേനെയും മാറ്റി വെയ്പ്പിക്കാനുള്ള തയാറെടെയാണ് അധികൃതര്‍ ഇന്നലെ ചര്‍ച്ച ആരംഭിച്ചത് തന്നെ.

മാനേജ്‌മെന്റിനും,നഴ്‌സിംഗ് യൂണിയനും ഹിതകരമായ ഏതാനം ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ രൂപപ്പെട്ടിട്ടുണ്ടെന്നു ഐ എന്‍ എം ഓ വക്താവ് വെളിപ്പെടുത്തി.ക്രിസ്മസിന് മുമ്പേ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ക്കൊപ്പം മറ്റെതാനം വിട്ടുവീഴ്ച്ചകള്‍ക്കും ആശുപത്രി മാനേജ്‌മെന്റുകള്‍ തയാരായിട്ടുണ്ട്.പണമോ ആനുകൂല്യങ്ങളോ ആയി ബന്ധപ്പെട്ട ചര്‍ച്ചകളല്ല ഒത്തുതീര്‍പ്പിന് വഴി തെളിക്കാത്തതെന്നു ഐ എന്‍ എം ഓ സെക്രട്ടറി ലിയാം ഡോറന്‍ വ്യക്തമാക്കി.രോഗികളുടെ സുരക്ഷയാണ് നഴ്‌സുമാരും ആവശ്യപ്പെടുന്നത്.അതുറപ്പു വരുത്താനുള്ള മാര്‍ഗങ്ങളാണ് ഇനിയും ഉണ്ടാവേണ്ടത്.ഡോറന്‍ പറഞ്ഞു.

Scroll To Top