Friday August 18, 2017
Latest Updates

ചര്‍ച്ച വിജയം,നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയാക്കും 

ചര്‍ച്ച വിജയം,നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയാക്കും 

തിരുവനന്തപുരം: 50 കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കാന്‍ ധാരണ. 50 കിടക്കയ്ക്ക് മുകളിലുള്ള ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം നിര്‍ണയിക്കാന്‍ സര്‍ക്കാര്‍ സമിതി രൂപവത്കരിക്കും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.തൊഴില്‍, ആരോഗ്യം, നിയമം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഉള്‍പ്പെട്ടതാവും സമിതി. ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നഴ്‌സുമാര്‍ നടത്തിയ 22 ദിവസംനീണ്ട സമരത്തിനൊടുവിലാണ് അവരുടെ ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടായിരിക്കുന്നത്.

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചതായി നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ അറിയിച്ചു. നഴ്‌സുമാരുടെയും ആശുപത്രി മാനേജ്‌മെന്റുകളുടെയും സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്. സമരം നടത്തിയവരോട് പ്രതികാര നടപടി പാടില്ലെന്ന് മുഖ്യമന്ത്രി മാനേജ്‌മെന്റ് പ്രതിനിധികളോട് നിര്‍ദ്ദേശിച്ചു.

നേരത്തെ നടത്തിയ ചര്‍ച്ചയില്‍ അടിസ്ഥാന ശമ്പളം 17,200 രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നെങ്കിലും സുപ്രീം കോടതി നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്‌ത 20,000 രൂപ കുറഞ്ഞ ശമ്പളമായി തങ്ങള്‍ക്ക് ലഭിക്കണമെന്ന് നഴ്‌സുമാര്‍ നിലപാടെടുത്തതോടെ സമരം നീളുകയായിരുന്നു

Scroll To Top