Thursday December 08, 2016
Latest Updates

യോഗ്യതയുള്ള നഴ്‌സുമാര്‍ അയര്‍ലണ്ടിലേയ്ക്ക് വരുന്നില്ല,500 പേര്‍ക്കായി വല വീശിയ എച്ച് എസ് ഇ യ്ക്ക് ലഭിച്ചത് 77 നഴ്‌സുമാരെ മാത്രം

യോഗ്യതയുള്ള നഴ്‌സുമാര്‍ അയര്‍ലണ്ടിലേയ്ക്ക് വരുന്നില്ല,500 പേര്‍ക്കായി വല വീശിയ എച്ച് എസ് ഇ യ്ക്ക് ലഭിച്ചത് 77 നഴ്‌സുമാരെ മാത്രം

ഡബ്ലിന്‍ :അയര്‍ലണ്ട് നഴ്‌സുമാര്‍ക്ക് അനാകര്‍ഷകമാകുന്നുവോ ?പുതിയ പ്രവണതകള്‍ നല്കുന്ന സൂചനകള്‍ അങ്ങനെയാണ്.കഴിഞ്ഞ ആറു മാസങ്ങള്‍ക്കുള്ളില്‍ അയര്‍ലണ്ടില്‍ ഒട്ടേറെ പുതിയ അവസരങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും നഴ്‌സുമാര്‍ അയര്‍ലണ്ടിനെ ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങള്‍ തേടി പോകുന്നതായാണ് കേരളത്തിലെ നഴ്‌സിംഗ് ഏജന്റുമാര്‍ പറയുന്നത്.

സാമ്പത്തിക പ്രതിസന്ധി കാലത്ത് അയര്‍ലണ്ടിന് ഉണ്ടായ പേര് ദോഷം മെല്ലെ മാറി വരുന്നുണ്ടെങ്കിലും അയര്‍ലണ്ടില്‍ ജോലിഭാരം കൂടുതലാണെന്നും ജീവിത ചിലവ് കൂടുതലാണെന്നുമുള്ള തിരിച്ചറിവാണ് അയര്‍ലണ്ടില്‍ നിന്നും നഴ്‌സുമാരെ പിന്തിരിപ്പിക്കാന്‍ പ്രധാനകാരണം.

പ്രൈവറ്റ് മേഖലയിലെ നഴ്‌സുമാര്‍ക്ക് ചില സ്ഥാപനങ്ങളും ഏജന്‍സികളും ഇപ്പോഴും മണിക്കൂറിനു 15 യൂറോ പോലും നിരക്കില്‍ വാഗ്ദാനം നല്‍കി റിക്രൂട്ട് ചെയ്യുന്നുണ്ട്.ചുരുങ്ങിയത് 17-18 യൂറോ മണിക്കൂറിനു പ്രതിഫലം അയര്‍ലണ്ടില്‍ നഴ്‌സുമാര്‍ക്ക് ലഭിക്കുമെന്നിരിക്കെ തങ്ങള്‍ കബളിപ്പിക്കപെടുന്നു എന്ന തോന്നലും പിന്തിരിയുവാന്‍ അവരെ പ്രേരിപ്പിക്കുന്നു.

വിദേശത്ത് ജോലി നോക്കുന്ന ഐറിഷ് നഴ്‌സുമാരെ ഐറിഷ് ഹെല്‍ത്ത് സര്‍വീസില്‍ തന്നെ ജോലി നല്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയും പാളിപ്പോയി 

അയര്‍ലണ്ട് വിട്ടു പോയി യൂ കെ യിലും മറ്റു വിദേശരാജ്യങ്ങളിലും ജോലി ചെയ്യുന്ന 500 ഐറിഷ് നഴ്‌സുമാരെയും മിഡ്‌വൈഫുമാരെയും മൂന്നു മാസത്തിനുള്ളില്‍ നിയമനം നല്കാനുള്ള പദ്ധതി ഞ്ഞ ജൂലൈ 23നാണ് പ്രഖ്യാപിച്ചത്. 

ഇതുവരെ 77 പേര്‍ മാത്രമാണ് ജോലിയില്‍ പ്രവേശിക്കാന്‍ തയാറായിരിക്കുന്നത്. അപേക്ഷകര്‍ കുറവായതിനാല്‍ അപേക്ഷ ഇനിയും സ്വീകരിക്കുമെന്നും റിക്രൂട്ട് തുടരുകയാണെന്നും എച്ച്എസ്ഇ അധികൃതര്‍ അറിയിക്കുന്നുണ്ടെങ്കിലും എത്ര പേര്‍ തിരികെ വരുമെന്ന് കണ്ടറിയണം. 

എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 400 അപേക്ഷകള്‍ ഇതുവരെ ലഭിച്ചതായി എച്ച് എസ് ഇ വ്യക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ ഒരു വര്‍ഷത്തെ ആകെ അപേക്ഷകളാണിത്.ഇവരുടെ ഇന്റര്‍വ്യൂ വരും ആഴ്ചകളില്‍ നടക്കും. ആശുപത്രികളിലും കമ്യൂണിറ്റി സെന്ററുകളിലും വിവിധ തസ്തികകളില്‍ ഒഴിവുകള്‍ നിലവിലുണ്ടെങ്കിലും എച്ച്എസ് ഇ ഐസിയു സ്‌പെഷലിസ്റ്റ്, തിയേറ്റര്‍ നഴ്‌സുമാരെയുമാണ് അടിയന്തരമായി നിയമിക്കുന്നത്. 

എന്നാല്‍ എച്ച് എസ് ഇ ഓഫര്‍ ചെയ്യുന്ന €27,211€43,800 മറ്റു രാജ്യങ്ങളെ അപേക്ഷിച് അപര്യാപ്തമാണെന്നും ശമ്പളം വര്‍ദ്ധിപ്പിക്കാതെ അയര്‍ലണ്ടിലെ നഴ്‌സിംഗ് ജോലി ആകര്‍ഷകമാക്കാനാവില്ലെന്നും ഐ എന്‍ എം ഓ സെക്രട്ടറി ലിയോ ഡോറന്‍ അഭിപ്രായപ്പെട്ടു,
ഐറിഷ് നഴ്‌സുമാര്‍ എങ്ങോട്ടാണ് പോകുന്നത് ?

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് മാത്രം 743 നഴ്‌സുമാരാണ് അയര്‍ലണ്ട് വിട്ട് യൂ കെയില്‍ മാത്രം ജോലി നേടിയത്.പ്രത്യേക കരിയര്‍ എക്‌പോയും,കാമ്പയിനുകളും നടത്തിയിട്ടും അയര്‍ലണ്ടിലേയ്ക്ക് നഴ്‌സുമാരെ കിട്ടാത്തതിന്റെ ആശങ്കയിലാണ് ആരോഗ്യവകുപ്പും എച്ച് എസ് ഇ യും.

Scroll To Top