Sunday December 04, 2016
Latest Updates

നഴ്സുമാരുടെ ശമ്പളം കുത്തനെ ഉയര്‍ത്താന്‍ കേന്ദ്ര നിര്‍ദേശം

നഴ്സുമാരുടെ ശമ്പളം കുത്തനെ ഉയര്‍ത്താന്‍ കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി:ഇന്ത്യയിലെമ്പാടുമുള്ള സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് ആഹ്‌ളാദ വാര്‍ത്ത. 200 കിടക്കകളുള്ള സ്വകാര്യ ആശുപ്രതികളിലെ നേഴ്സുമാര്‍ക്ക് സര്‍ക്കാര്‍ നേഴ്സുമാരുടെ വേതനം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.സംസ്ഥാന ആരോഗ്യ സെക്രട്ടറിമാര്‍ക്കു കേന്ദ്രസര്‍ക്കാര്‍ അയച്ച കത്തിലാണ് പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്.

നേഴ്സുമാരുടെ വേതനം സംബന്ധിച്ച സുപ്രീം കോടതി റിപ്പോര്‍ട്ട് നടപ്പാക്കല്‍ ഉറപ്പുവരുത്തണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ജനുവരി മാസത്തില്‍ സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയുടെ തീരുമാനമാണ് നടപ്പിലാക്കേണ്ടത്.

200 കിടക്കകളുള്ള ആശുപത്രികളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കുന്ന ശമ്പളം തന്നെ നഴ്സുമാര്‍ക്ക് നല്‍കണമെന്നാണ് പുതിയ നിര്‍ദേശം.(ഏഴാം ശമ്പള കമ്മീഷന്‍ ശിപാര്‍ശ അനുസരിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ സ്റ്റാഫ് നഴ്‌സിന്റെ കുറഞ്ഞ മാസ ശമ്പളം 27800 രൂപയാണ്) 100 കിടക്കകളുള്ള ആശുപത്രികളില്‍ സര്‍ക്കാര്‍ ആശുപത്രികളുടേതില്‍നിന്ന് 10 ശതമാനത്തിലധികം കുറയാത്ത രീതിയില്‍ ശമ്പളം ഉറപ്പു വരുത്താനും നിര്‍ദേശമുണ്ട്.

സംസ്ഥാന സര്‍ക്കാരും ശമ്പള വര്‍ദ്ധനവിന് അനുകൂല നിലപാടാണ് സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. നിലവിലുള്ള ശമ്പള നിരക്കായ 13000 രൂപ ഇരട്ടിയാക്കാനുള്ള നിര്‍ദേശമാണ് കോടതി നിയമിച്ച സമിതി മുന്നോട്ടു വെച്ചതെങ്കിലും പക്ഷെ മിക്ക ആശുപത്രികളിലും ഇത് ലഭിക്കില്ല.

എന്നാല്‍ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ മിനിമം വേതനം 20,000 രൂപയാക്കണമെന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരേ മനസാണ്.

Scroll To Top