Tuesday December 06, 2016
Latest Updates

നഴ്‌സുമാരുടെ ശമ്പളം:ലോകത്തില്‍ ഒന്നാമതെത്താന്‍ അയര്‍ലണ്ട് കുതിയ്ക്കുന്നു 

നഴ്‌സുമാരുടെ ശമ്പളം:ലോകത്തില്‍ ഒന്നാമതെത്താന്‍ അയര്‍ലണ്ട് കുതിയ്ക്കുന്നു 

ഡബ്ലിന്‍:ലോകത്തില്‍ നഴ്‌സുമാര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന ആദ്യ മൂന്ന് രാജ്യങ്ങളുടെ ലിസ്റ്റില്‍ അയര്‍ലണ്ടും. പക്ഷേ ശമ്പളത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ‘കുഞ്ഞന്‍’ രാജ്യമായ ലക്‌സംബര്‍ഗില്‍ നഴ്‌സിംഗ് ജോലി കിട്ടുക അത്ര എളുപ്പമല്ല എന്നതിനാലും,അയര്‍ലണ്ടിലെ സാമ്പത്തിക പ്രതിസന്ധി കാലത്ത് വെട്ടിക്കുറച്ച ശമ്പളത്തിന്റെ പഴുതിലാണ് രണ്ടാം സ്ഥാനത്ത് ഇപ്പോഴുള്ള അമേരിക്ക എത്തിയയെന്നതിനാലും അയര്‍ലണ്ട് തന്നെ ഇപ്പോഴും കേമന്‍ എന്നാണ് പ്രമുഖ മാഗസിനായ ‘ഇന്‍സൈഡറി’ന്റെ കണ്ടെത്തല്‍.പക്ഷേ ഇനിയും പ്രഖ്യാപിച്ചിട്ടുള്ള ശമ്പള വര്‍ദ്ധനവ് അയര്‍ലണ്ടിനെ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിച്ചേക്കും എന്നാണ് വിദഗ്ദമതം. 

പര്‍ചെയ്‌സിങ് പവര്‍ പാരിറ്റി എന്ന ടൂള്‍ ഉപയോഗിച്ചാണ് ഓരോ രാജ്യത്തെയും ശമ്പളം കണക്കാക്കിയത്.വെറുതെ ഏതെങ്കിലും കറന്‍സിയുടെ അടിസ്ഥാനത്തില്‍ മാത്രം ശമ്പളം കണക്കു കൂട്ടാനാവില്ല.ചില രാജ്യങ്ങളില്‍ ജീവിത ചിലവിനായി 500 ഡോളര്‍ അകെ മതിയാവും,മറ്റ ചില രാജ്യങ്ങളില്‍ ഇതിന്റെ ഇരട്ടി വേണം..അത് കൊണ്ടാണ് പര്‍ചെയ്‌സിങ് പവര്‍ തുല്യ നിലയിലാക്കിയ ശേഷം ശമ്പളത്തിന്റെ അളവ് കണക്കാക്കിയത്.

ഇനി ഏതൊക്കെ രാജ്യങ്ങളാണ് ശമ്പള കാര്യത്തില്‍ അയര്‍ലണ്ടിനോട് മത്സരിക്കുന്നത് എന്ന് നോക്കാം 

ലെക്‌സംബര്‍ഗ് (Yearly wage in PPP USD: 82,000)
അമേരിക്ക (Yearly wage in PPP USD: 70,000)
അയര്‍ലണ്ട് (Yearly wage in PPP USD: 64,000)
ആസ്‌ട്രേലിയ(Yearly wage in PPP USD: 56,000)
ഡെന്‍മാര്‍ക്ക്( Yearly wage in PPP USD: 54,000)
നോര്‍വേ(Yearly wage in PPP USD: 52,000)
കാനഡ( Yearly wage in PPP USD: 51,000)
ബല്‍ജിയം(Yearly wage in PPP USD: 50,000)
ന്യൂസീലാന്‍ഡ്(Yearly wage in PPP USD: 49,000)
ചിലി( Yearly wage in PPP USD: 47,000)
ജര്‍മ്മനി(Yearly wage in PPP USD: 47,000)
നെതര്‍ലാണ്ട്‌സ് (Yearly wage in PPP USD: 46,000)
ഇസ്രായേല്‍( Yearly wage in PPP USD: 45,000)
യുണൈറ്റഡ് കിംഗ്ഡം(Yearly wage in PPP USD: $44,000)

് 

Scroll To Top