Sunday December 04, 2016
Latest Updates

നഴ്‌സുമാരുടെ റിട്ടെന്‍ഷന്‍ ഫീസ് : ആരോഗ്യമന്ത്രി ഇടപെടുന്നു,കുടിയേറ്റക്കാരായ നഴ്‌സുമാരില്‍ ഭൂരിപക്ഷവും മുഴുവന്‍ ഫീസുമടച്ചതായി വെളിപ്പെടുത്തല്‍ 

നഴ്‌സുമാരുടെ റിട്ടെന്‍ഷന്‍ ഫീസ് : ആരോഗ്യമന്ത്രി ഇടപെടുന്നു,കുടിയേറ്റക്കാരായ നഴ്‌സുമാരില്‍ ഭൂരിപക്ഷവും മുഴുവന്‍ ഫീസുമടച്ചതായി വെളിപ്പെടുത്തല്‍ 

ഡബ്ലിന്‍: നഴ്‌സുമാരുടെ റിറ്റെന്‍ഷന്‍ ഫീസ് വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആരോഗ്യമന്ത്രി ലിയോ വരെദ്കര്‍ ഇടപെടുന്നു. റിറ്റെന്‍ഷന്‍ ഫീസ് 50 ശതമാനം വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഐഎന്‍എംഒ മാസങ്ങളായി പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് മന്ത്രി ഇടപെടുന്നത്. മന്ത്രിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഐഎന്‍എംഒ ഉള്‍പ്പെടെയുള്ള നഴ്‌സിംഗ് യൂണിയനുകള്‍ പ്രതികരിച്ചു. 

റിറ്റെന്‍ഷന്‍ ഫീസ് 100 യൂറോ ആയിരുന്നത് 150 യൂറോ ആയാണ് വര്‍ധിപ്പിച്ചത്. ഫെബ്രുവരിക്ക് അവസാനത്തിന് മുമ്പ് ഫീസ് അടയ്ക്കണമെന്നാണ് ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ വര്‍ധിപ്പിച്ച തുക അടയ്ക്കില്ലെന്നും പഴയ ഫീസായ 100 യൂറോ മാത്രമേ അടയ്ക്കൂ എന്നുമാണ് നഴ്‌സിംഗ് സംഘടനകളുടെ നിലപാട്. ബോര്‍ഡിന്റെ നിലപാടുകള്‍ ഭീഷണിയുടെ സ്വരത്തിലുള്ളതാണെന്നും സംഘടനകള്‍ പറഞ്ഞു. 

എന്നാല്‍ ഇതിനകം ഫീസടച്ചു കഴിഞ്ഞവരില്‍ മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാരായ നഴ്‌സുമാരില്‍ ഭൂരിപക്ഷവും പുതുക്കിയ രജിസ്‌ട്രേഷന്‍ തുകയായ 150 യൂറോ തന്നെയാണ് അടച്ചിരിക്കുന്നതെന്ന് ആന്‍ ബോര്‍ഡിന്റെ പ്രതിനിധി ഡബ്ലിനിലെ ബ്ലാക്ക് റോക്കില്‍ ‘ഐറിഷ് മലയാളി’യോട് വെളിപ്പെടുത്തി.പോളണ്ട്,റൊമേനിയ അടക്കമുള്ള യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരും ഫീസ് മുഴുവനായി അടച്ചപ്പോള്‍ ഫീസ് അടച്ച ഐറിഷ് നഴ്‌സുമാരില്‍ ബഹുഭൂരിപക്ഷവും നഴ്‌സിംഗ് യൂണിയന്റെ തീരുമാനപ്രകാരമുള്ള പഴയ നിരക്ക് തന്നെയാണ് അടച്ചിരിക്കുന്നത്.

രജിസ്‌റ്റ്രെഷന്‍ പുതുക്കാനുള്ളവരില്‍ 75 % പേരും ഇതിനകം ഏതെങ്കിലും വിധത്തിലുള്ള ഫീസ് അടച്ചു കഴിഞ്ഞതായും അവര്‍ പറ

Scroll To Top