Saturday December 10, 2016
Latest Updates

നഴ്‌സുമാരുടെ റീറ്റെന്‍ഷന്‍ ഫീസ് 150 യൂറോ ആക്കി,യൂണിയനുകള്‍ പ്രതിഷേധ സമരത്തിന് 

നഴ്‌സുമാരുടെ റീറ്റെന്‍ഷന്‍ ഫീസ് 150 യൂറോ ആക്കി,യൂണിയനുകള്‍ പ്രതിഷേധ സമരത്തിന് 

ഡബ്ലിന്‍:നഴ്‌സുമാരുടെ അയര്‍ലണ്ടിലെ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള ഫീസ് (റീറ്റെന്‍ഷന്‍ ഫീസ് )100 യൂറോയില്‍ നിന്നും 150 യൂറോയാക്കി വര്‍ദ്ധിപ്പിക്കാന്‍ നേഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി ബോര്‍ഡ് തീരുമാനിച്ചു.നഴ്‌സുമാരുടെ പ്രതിനിധികള്‍ തീരുമാനത്തെ എതിര്‍ത്ത് വോട്ടു രേഖപ്പെടുത്തിയെങ്കിലും ഭൂരിപക്ഷം വരുന്ന സര്‍ക്കാര്‍ പ്രതിനിധികളുടെ പിന്തുണയോടെ പ്രമേയം പാസാക്കപ്പെടുകയായിരുന്നു.

രണ്ടു വര്‍ഷത്തിനുള്ളില്‍ ഇതോടെ റീറ്റെന്‍ഷന്‍ ഫീസ് ഇനത്തില്‍ 80% വര്‍ദ്ധനവാണ് ഉണ്ടാവുന്നത്.

നഴ്‌സിംഗ് ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷധവുമായി യൂണിയനുകള്‍ രംഗത്തെത്തിയിട്ടുണ്ട്.റീറ്റെന്‍ഷന്‍ ഫീസ് അടയ്ക്കാനുള്ള ബാങ്ക് സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകള്‍ റദ്ദാക്കി അംഗങ്ങള്‍ പ്രതിഷേധിക്കണമെന്ന് നഴ്‌സുമാരുടെ സംയുക്ത സമര സമിതിയില്‍ ഉള്ള യൂണിയനുകള്‍ അഭ്യര്‍ഥിച്ചു.

ഒക്‌റ്റോബര്‍ 9 ന് ബോര്‍ഡിന്റെ ആസ്ഥാനത്തേയ്ക്ക് നഴ്‌സുമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തും.ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങള്‍ നഴ്‌സിംഗ് ബോര്‍ഡിന് കത്തയക്കണമെന്നും സംയുക്ത സമര സമിതി അഭ്യര്‍ഥിച്ചിട്ടുണ്ട്.

വര്‍ഷം തോറും ശമ്പളം കുറയ്ക്കുന്ന സര്‍ക്കാര്‍ നടപടിയ്‌ക്കൊപ്പം,റീറ്റെന്‍ഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കുകയും ചെയ്തത് പരക്കേ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.ബോര്‍ഡ് ഫീസ് വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കുമെന്ന പ്രതീക്ഷയിലാണ് നഴ്‌സിംഗ് യൂണിയനുകള്‍.

Scroll To Top