Thursday November 23, 2017
Latest Updates

നഴ്സുമാര്‍ക്ക് അയര്‍ലണ്ടില്‍ അവസരം : ഇരുനൂറോളം ഒഴിവുകള്‍,കൊച്ചിയില്‍  ഇന്റര്‍വ്യൂ ജൂലൈ 21,22 തീയതികളില്‍ 

നഴ്സുമാര്‍ക്ക് അയര്‍ലണ്ടില്‍ അവസരം : ഇരുനൂറോളം ഒഴിവുകള്‍,കൊച്ചിയില്‍  ഇന്റര്‍വ്യൂ ജൂലൈ 21,22 തീയതികളില്‍ 

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആരോഗ്യവകുപ്പിന്റെ കമ്മ്യൂണിറ്റി സര്‍വ്വീസിലേയ്ക്കുള്ള പീഡിയാട്രിക്ക് നഴ്സുമാരുടെ ഒഴിവുകളിലേക്കുള്ള ഉദ്യോഗാര്‍ഥികളെ തേടി കേരളത്തിലും ഇന്റര്‍വ്യൂ. ജൂലൈ 21, 22 തീയതികളില്‍ കൊച്ചിയിലാണ് ഇന്റര്‍വ്യു നടത്തപ്പെടുന്നത്.

ഇരുനൂറോളം അവസരങ്ങളാണ് പീഡിയാട്രിക്ക് നഴ്സുമാര്‍ക്കായി ഉള്ളത്.എച്ച് എസ് ഇ യുടെ അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജന്‍സിയാണ് കൊച്ചിയിലെ ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാളിലുള്ള മാരിയറ്റ് ഹോട്ടലില്‍ വെച്ച് ജൂലൈ 21, 22 തീയതികളില്‍ ഇന്റര്‍വ്യൂ നടത്തുന്നത്.

അയര്‍ലണ്ടിലെ ഗവണ്മെന്റ് മേഖലയില്‍ ജോലിക്ക് ശ്രമിക്കുന്ന നഴ്‌സുമാര്‍ക്കു ഇതൊരു സുവര്‍ണാവസരമായിരിക്കും.ജൂലൈ 21, 22 തീയതികളില്‍ നടത്തുന്ന ഡയറക്ട് ഇന്റര്‍വ്യൂവില്‍ യോഗ്യതയുള്ള നഴ്‌സുമാര്‍ക്ക് പങ്കെടുക്കാം.

ഐഇഎല്‍ടിഎസിന് അക്കാഡമിക്ക് ഓവറോള്‍ സ്‌കോര്‍ ഏഴും (സ്പീക്കിംഗ് 7,റൈറ്റിംഗ് 7 ,ലിസണിംഗ് 6.5,റീഡിംഗ് 6.5) ഉള്ളവര്‍ക്കും നഴ്‌സിംഗ് ബോര്‍ഡിന്റെ ഡിസിഷന്‍ ലറ്റര്‍ ഉള്ളവര്‍ക്കും അതിനായി വെയ്റ്റ് ചെയ്യുന്നവര്‍ക്കും പങ്കെടുക്കാം. ഇന്റര്‍വ്യൂവില്‍ യോഗ്യത നേടുന്നവര്‍ക്ക് ഐറിഷ് നേഴ്‌സിംഗ് ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പരീക്ഷകള്‍ക്കും ട്രയിനിംഗിനും ശേഷം ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കാവുന്നതാണ്.
യോഗ്യരായവര്‍ ബയോഡേറ്റ അയക്കേണ്ട വിലാസം
nurses@arvindglobal.com

കൂടുതല്‍ വിവരങ്ങള്‍ക്ക്

Arvind Manpower Solutions
43/43, C8, cochin 18
Phone : 09037337788, 09037223399
www.arvindglobal.com
Venue & Date
2017 July 21 & 22
KOCHI MARRIOTT HOTEL
Lulu International Shopping Mall, 34/1111 N. H. 47,
Edappally, Kochi, India

Scroll To Top