Monday December 05, 2016
Latest Updates

റീട്ടെന്‍ഷന്‍ ഫീസ് അടയ്ക്കാത്ത നൂറുകണക്കിന് നഴ്‌സുമാരെ ജോലിയില്‍ നിന്നും നീക്കി,പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട ശ്രമം 

റീട്ടെന്‍ഷന്‍ ഫീസ് അടയ്ക്കാത്ത നൂറുകണക്കിന് നഴ്‌സുമാരെ ജോലിയില്‍ നിന്നും നീക്കി,പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട ശ്രമം 

ഡബ്ലിന്‍:നഴ്‌സിംഗ് റീട്ടെന്‍ഷന്‍ ഫീസ് കൃത്യ സമയത്ത് അടയ്ക്കാത്ത നൂറുകണക്കിന് നഴ്‌സുമാരെ രജിസ്റ്ററില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച്ച മുതല്‍ ജോലിയ്ക്ക് പ്രവേശിക്കുന്നതില്‍ നിന്നും ആശുപത്രി അധികൃതര്‍ തടഞ്ഞു.അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം ജോലിയ്‌ക്കെത്തിയ പല നഴ്‌സുമാരും ഇതേ തുടര്‍ന്ന് ഭവനങ്ങളിലേയ്ക്ക് മടങ്ങേണ്ടി വന്നു.

നഴ്‌സസ് ആന്‍ഡ് മിഡ്‌വൈറി ബോര്‍ഡില്‍ നിന്നും ലഭ്യമായ അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി അധികൃതര്‍ നഴ്‌സുമാരെ ജോലിയില്‍ നിന്നും തടഞ്ഞത്.ഫീസ് അടയ്ക്കാത്ത നഴ്‌സുമാര്‍ക്ക് രണ്ടു തവണ റിമൈന്‍ഡര്‍ അയച്ചിരുന്നതായി ബോര്‍ഡ് അധികൃതര്‍ വെളിപ്പെടുത്തി. 
2015ലേക്കുള്ള ആനുവല്‍ റിടെന്‍ഷന്‍ ഫീസ് അടക്കാത്തതു മൂലം നിരവധി നഴ്‌സുമാരെ റജിസ്റ്റര്‍ ഓഫ് നഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സില്‍ നിന്നും കഴിഞ്ഞ ആഴ്ച്ച നീക്കം ചെയ്തിരുന്നു.നഴ്‌സ് ആന്‍ഡ് മിഡ്‌വൈവ്‌സ് ആക്ട് 2011ലെ 77മത് വകുപ്പ് അനുസരിച്ചാണ് നഴ്‌സിങ്ങ് ആന്‍ഡ്മി ഡ്‌വൈഫറി ബോര്‍ഡിന്റെ നടപടി. എന്നാല്‍ പേര് നീക്കം ചെയ്യപ്പെട്ടവര്‍ക്ക് രണ്ടാമതും പേര് ചേര്‍ക്കല്‍ സാധ്യമാണെന്ന് ബോര്‍ഡിന്റെ ഡയറക്ടര്‍ ഓഫ് റെഗുലേഷന്‍ ആന്‍ഡ് സോഷ്യല്‍ പോളിസി എഡ്‌വാര്‍ഡ് മത്യൂസും,ഐ എന്‍ എം ഓ ഭാരവാഹികളും വ്യക്തമാക്കി.
രണ്ടാമതും പേര് ചേര്‍ക്കുന്നതിനായി നഴ്‌സുമാര്‍ ജൂണ്‍ മുപ്പതിനു മുന്‍പായി ബന്ധപ്പെട്ട ഫോം പൂരിപ്പിച്ച്, ആനുവല്‍ ഫീസ് പിഴയോടു കൂടി അധികൃതരെ ഏല്‍പ്പിക്കണം. 7 മുതല്‍ പത്തു ദിവസം വരെയാണ് റീ റെജിസ്‌ട്രേഷനായി സമയമെടുക്കുക. എന്നാല്‍ അടിയന്തിര സഹചര്യം കണക്കിലെടുത്ത് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റീ റെജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാമെന്ന് ബോര്‍ഡില്‍ നിന്നും ഉറപ്പു ലഭിച്ചതായും മാത്യൂസ് പറയുന്നു. റീ റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാവുന്നതുവരെ നഴ്‌സുമാര്‍ ജോലിയില്‍ തുടരുന്നത് ശിക്ഷാര്‍ഹമാണ്

എന്നാല്‍ ഫീസ് അടച്ച ചെറിയഒരു വിഭാഗത്തിന്റെയും രജിസ്‌ട്രേഷന്‍ റദ്ദാക്കിയതായി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് നേഴ്‌സസ് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.ക്ലരിക്കല്‍ ആയുള്ള ഏതെങ്കിലും തെറ്റുകള്‍ മുഖേനെയാവാം ഇത് സംഭവിച്ചിട്ടുണ്ടാകുക.ഇത്തരം പ്രശ്‌നങ്ങള്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍ കൊണ്ട് വന്ന് പരിഹരിക്കാവുന്നതേയുള്ളൂ എന്നവര്‍ വ്യക്തമാക്കി

അപേക്ഷാ നടപടികള്‍ പൂര്‍ത്തീകരിച്ച് ഫീസ് അടച്ചവര്‍ക്ക് മതിയായ രേഖകള്‍ കയ്യിലുണ്ടെങ്കില്‍ ജോലിയെടുക്കാവുന്നതാണ്. എന്‍ എം ബി ഐ യില്‍ അപേക്ഷ സമര്‍പ്പിച്ചുവെന്ന് കാണിക്കുന്ന ഇ മെയില്‍, പണമടച്ചതിന്റെ രേഖ, അപേക്ഷ സ്വീകരിച്ചതിന്റെ രേഖ എന്നിവയാണ് ആവശ്യമായി വരിക. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബാങ്ക് ഹോളി ഡേ വാരാന്ത്യത്തിലും എന്‍ എം ബി ഐ അധികൃതരുമായി ഫോണില്‍ സംസാരിക്കുന്നതിനും സൗകര്യമുണ്ടാവുമെന്ന് ഏഡ്‌വാര്‍ഡ് മത്യൂസ് അറിയിക്കുന്നു.


Scroll To Top