Saturday December 10, 2016
Latest Updates

ഐറിഷ് പാര്‍ലമെന്റിലേയ്ക്ക് പ്രതിഷേധമാര്‍ച്ചുമായി നഴ്സുമാര്‍

ഐറിഷ് പാര്‍ലമെന്റിലേയ്ക്ക് പ്രതിഷേധമാര്‍ച്ചുമായി നഴ്സുമാര്‍

ഡബ്ലിന്‍:ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഡോളിനു മുന്നില്‍ നഴ്സുമാരുടെ പ്രതിഷേധം. 2011നും 2015നും ഇടയില്‍ യോഗ്യത നേടിയ നഴ്സുമാര്‍ക്ക് ശമ്പള വര്‍ദ്ധനവ് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഐറിഷ് നഴ്സസ് ആന്‍ഡ് മിഡ് വൈവ്സ് ഓര്‍ഗനൈസേഷന്‍, സൈക്യാട്രിക് നഴ്സസ് അസോസിയേഷന്‍, സിപ്റ്റു എന്നീ സംഘടനകള്‍ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യൂണിയന്‍ ഓഫ് സ്റ്റുഡന്റ്സ് ഇന്‍ അയര്‍ലണ്ടും പ്രതിഷേധത്തിന് പിന്തുണ നല്‍കി.

സര്‍ക്കാരും മറ്റ് അധികൃതരും നഴ്സുമാരോടു കാട്ടുന്ന കടുത്ത അവഗണന പുതിയ തലമുറയെ നഴ്സിങ് മേഖലയില്‍ ജോലി ചെയ്യുന്നതില്‍ നിന്നും അകറ്റുന്നുവെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത നഴ്സിങ് വിദ്യാര്‍ത്ഥിനിയായ സാറ പറഞ്ഞു.

വര്‍ഷം 1,500 യൂറോ വീതം 2011നും 2015നും ഇടയ്ക്ക് യോഗ്യത നേടിയ നഴ്സുമാര്‍ക്ക് ഇന്‍ക്രിമെന്റ് നല്‍കാമെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് തീരുമാനിച്ചെങ്കിലും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എക്സ്പെന്‍ഡിച്ചര്‍ ഇത് തടഞ്ഞുവച്ചിരിക്കകുയാണെന്ന് ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ലിയാം ഡോറന്‍ വ്യക്തമാക്കി. അതിനാല്‍ ഈ വര്‍ഷം യോഗ്യത നേടുന്ന നഴ്സുമാര്‍ക്ക് കൂടുതല്‍ പ്രവൃത്തിപരിചയമുള്ള നഴ്സുമാരെക്കാള്‍ ശമ്പളം ലഭിക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകുക.

Scroll To Top