Monday December 05, 2016
Latest Updates

ഡബ്ലിനില്‍ ജോലി തേടുന്നുവോ ?നഴ്‌സുമാര്‍ക്ക് 2500 യൂറോ റീ ലൊക്കേഷന്‍ അലവന്‍സും, കുറഞ്ഞ നിരക്കില്‍ താമസസൗകര്യവും ലഭ്യം,ആകര്‍ഷകമായ അവസരങ്ങള്‍ 

ഡബ്ലിനില്‍ ജോലി തേടുന്നുവോ ?നഴ്‌സുമാര്‍ക്ക് 2500 യൂറോ റീ ലൊക്കേഷന്‍ അലവന്‍സും, കുറഞ്ഞ നിരക്കില്‍ താമസസൗകര്യവും ലഭ്യം,ആകര്‍ഷകമായ അവസരങ്ങള്‍ 

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ തലസ്ഥാന നഗരത്തില്‍ നിന്നും അകലങ്ങളിലായി ഇപ്പോള്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ ഡബ്ലിന്‍ നഗരത്തിലേയ്ക്ക് വന്നു ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവോ?കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യം തേടി നഗരത്തിലേയ്ക്ക് വരാന്‍ താത്പര്യമുള്ളവരുടെ എണ്ണം കൂടി വരികയാണ്. എങ്കില്‍ ഇതാ അത്തരക്കാര്‍ക്കായി ,നിരവധി ആനുകൂല്യങ്ങളോടെ അതിനുള്ള അവസരം ഇപ്പോള്‍ ലഭ്യമാണ്.റീ ലൊക്കെഷന്‍ അലവന്‍സും താരതമ്യേനെ കുറഞ്ഞ നിരക്കിലുള്ള താമസ സൗകര്യങ്ങളും നല്‍കിയാണ് ഡബ്ലിനില്‍ ജോലി ചെയ്യാന്‍ നഴ്‌സുമാര്‍ക്ക് സൗകര്യം ഒരുക്കുന്നത്.

ഡബ്ലിനിലെ പ്രശസ്തമായ മൂന്ന് നഴ്‌സിംഗ് ഹോമുകളിലേയ്ക്ക് ഫുള്‍ ടൈം/ പാര്‍ട്ട് ടൈം നഴ്‌സുമാരുടെ പത്തോളം പോസ്റ്റുകളിലേയ്ക്കാണ് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.

എച്ച് എസ് ഇ നിരക്കിലുള്ള ശമ്പളവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച പ്രീമിയം അലവന്‍സുകളും ,പെന്‍ഷന്‍ സ്‌കീമുകളില്‍ എമ്പ്‌ലോയര്‍ വിഹിതവും ഉറപ്പ് നല്‍കുന്ന തൊഴിലുടമ അയര്‍ലണ്ടിലെ ഏറ്റവും മികച്ച ശമ്പള / വേതന നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്.

അയര്‍ലണ്ടിലെ മറ്റു സ്ഥലങ്ങളില്‍ നിന്നും ഡബ്ലിനിലേയ്ക്ക് സ്ഥലം മാറി വരുന്നവര്‍ക്ക് റീ ലൊക്കേഷന്‍ അലവന്‍സായി 25 00 യൂറോ ലഭിക്കുന്നതാണ്.കണ്‍സഷനല്‍ നിരക്കിലുള്ള താമസ സൌകര്യവും ,ജോലി സ്ഥലത്ത് ചുരുങ്ങിയ നിരക്കിലുള്ള സ്റ്റാഫ് കാന്റീനും ലഭ്യമാണ്.

ഉപരിപഠനത്തിനും / പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ക്കുമായി മാനേജ്‌മെന്റ് ഗ്രാന്റോട് കൂടിയ സൗകര്യം ഒരുക്കി നല്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് മനോജ് മാത്യുവുമായി ബന്ധപ്പെടുക :ഫോണ്‍ 0872417755

അപേക്ഷകര്‍ കവറിംഗ് ലെറ്ററോട് കൂടിയ വിശദമായ സി വി താഴെ ചേര്‍ക്കുന്ന മെയില്‍ അഡ്രസില്‍ ജൂലൈ 19 ന് മുമ്പായി അയയ്ക്കുക dublinrecruitment2015@gmail.com 


Scroll To Top