Wednesday August 23, 2017
Latest Updates

അയര്‍ലണ്ടിലേയ്ക്കുള്ള നഴ്‌സിംഗ് അഡാപ്‌റ്റേഷന്‍ സംവിധാനം ബ്രിട്ടീഷ് മാതൃകയില്‍ ആയേക്കും,ചര്‍ച്ചകള്‍ പുരോഗമിക്കുന്നു 

അയര്‍ലണ്ടിലേയ്ക്കുള്ള നഴ്‌സിംഗ് അഡാപ്‌റ്റേഷന്‍ സംവിധാനം ബ്രിട്ടീഷ് മാതൃകയില്‍ ആയേക്കും,ചര്‍ച്ചകള്‍ പുരോഗമിക്കുന്നു 

ഡബ്ലിന്‍:അയര്‍ലണ്ടിലെ നഴ്‌സുമാരുടെ അഡാപ്‌റ്റേഷന്‍ രീതികളില്‍ മാറ്റം വരുത്താനുള്ള നടപടികള്‍ താമസിയാതെ ഉണ്ടായേക്കുമെന്ന് സൂചനകള്‍.ഇപ്പോള്‍ നിലവിലുള്ള രജിസ്‌ട്രേഷന്‍ പ്രോസസിംഗ് കൂടുതല്‍ താമസം വരുത്തി വെയ്ക്കുന്നതിനാല്‍ യൂ കെ മോഡലില്‍ ,കേന്ദ്രീകൃത ഓണ്‍ ലൈന്‍ പരീക്ഷകള്‍ നടത്തിയ ശേഷം അയര്‍ലണ്ടില്‍ നേരിട്ട് പരിശീലനത്തിനെത്താന്‍ നഴ്‌സുമാര്‍ക്ക് അവസരം കൊടുക്കാനാണ് പദ്ധതി. 

ബ്രിട്ടണില്‍ കഴിഞ്ഞ ഒക്‌റ്റോബറില്‍ ആരംഭിച്ച രീതി വലിയ മാറ്റങ്ങള്‍ ഒന്നും കൂടാതെ അയര്‍ലണ്ടിലും നടപ്പാക്കാനാണ് ഉദ്ദേശ്യം.ബ്രിട്ടണില്‍ ഇപ്പോഴുള്ള രീതി അനുസരിച്ച്ഇതിനായുള്ള ഓണ്‍ കോമ്പിറ്റെന്‍സി ടെസ്റ്റ് ഉദ്യോഗാര്‍ഥി അവരുടെ സ്വന്തം രാജ്യത്തുതന്നെയാണ് നടത്തുന്നത്..ഇതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റ് വിജയിക്കുന്നവര്‍ക്ക് ബ്രിട്ടനിലെത്തി പ്രാക്ടിക്കല്‍ ടെസ്റ്റ് കൂടി പാസായാലാണ് ബ്രിട്ടനില്‍ നഴ്‌സിംഗ് ജോലിയ്ക്ക് അര്‍ഹതയുണ്ടാവുക. യോഗ്യതയുടെ അടിസ്ഥാനത്തില്‍ ജോലിയ്ക്ക് അപ്പോയ്ന്റ്‌മെന്റ് ലഭിക്കുന്നതിനൊപ്പം പിന്‍നമ്പറും ലഭിയ്ക്കും. 

ഇതേ സംവിധാനം അയര്‍ലണ്ടും പിന്തുടരാനായില്ലെങ്കില്‍ കൂടുതല്‍ നഴ്‌സുമാരെ അയര്‍ലണ്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കാതെ പോകും എന്നാണ് റിക്രൂട്ട്‌മെന്റ് എജന്‌സികളും അഭിപ്രായപ്പെടുന്നത്. എച്ച് എസ് ഇ വിദഗ്ദരുമായി ഇത് സംബന്ധിച്ച നിരവധി ചര്‍ച്ചകള്‍ നടത്തികഴിഞ്ഞു.പുതിയ പദ്ധതി എന്ന് പ്രാബല്യത്തില്‍ വരുത്തണം എന്നുള്ള അവസാന തീരുമാനം എടുത്തിട്ടില്ല.പദ്ധതിയുടെ രൂപരേഖ സംബന്ധിച്ചും തീര്‍ച്ചയായിട്ടില്ല.എങ്കിലും ഏറ്റവും പെട്ടന്ന് നിലവിലുള്ള രീതികള്‍ മാറുമെന്നാണ് നഴ്‌സിംഗ് ബോര്‍ഡ് നല്കുന്ന സൂചനകള്‍ . നിലവിലുള്ള അഡാപ്‌റ്റേഷന്‍ കോഴ്‌സുകള്‍ ഒക്‌റ്റോബര്‍ മാസം കൊണ്ട് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത് ഏപ്രില്‍ മാസം വരെ നീട്ടിയിട്ടുണ്ട്.പഴുതുകളില്ലാതെയും പരാതി ഇല്ലാതെയും പുതിയ മാര്‍ഗം നടപ്പില്‍ വരുത്താനാണ് സാവകാശം എടുക്കുന്നതെന്ന് ഐറിഷ് നഴ്‌സിംഗ് ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി.

നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി, വെറും 250 നഴ്‌സുമാര്‍ മാത്രമാണ് രജിസ്‌ട്രേഷന്‍ സംബന്ധിച്ച തീരുമാനത്തിനായി കാത്തിരിക്കുന്നത് എന്ന് ആരോഗ്യമന്ത്രി ഇന്നലെ വെളിപ്പെടുത്തുകയുണ്ടായി.2000നു മുകളില്‍ നഴ്‌സുമാര്‍ രജ്‌സ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിആകാതെ കാത്തു നില്‍ക്കേണ്ടി വരുന്നുണ്ട് എ്ന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മതിയായ സ്റ്റാഫ് ഇല്ലാത്തതിനാല്‍ തങ്ങള്‍ക്ക് കിടക്കകള്‍ രോഗികള്‍ക്ക് തുറന്നു നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ആക്ഷേപം ഉന്നയിച്ച നഴ്‌സിംഗ് ഹോം അയര്‍ലണ്ടിന്റെ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.

നിലവില്‍ നല്‍കപ്പെട്ടിരിക്കുന്ന അപേക്ഷകളില്‍ ഭൂരിഭാഗവും മതിയായ രേഖകള്‍ ചേര്‍ത്തിട്ടില്ലാത്തവയാണെന്ന് മന്ത്രിആവര്‍ത്തിച്ചു. നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി ബോര്‍ഡിനു മുന്നിലെത്തുന്ന അപേക്ഷകള്‍ 122 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട് എന്നാണ് അവകാശവാദം.

രജിസട്രേഷനു താമസമില്ലാത്ത യു കെയിലേക്ക് നഴ്‌സുമാര്‍ പോകുന്നു എന്ന ആക്ഷേപത്തെ ചെറുക്കാനായി എത്രയും പെട്ടന്ന് നഴ്‌സിംഗ് മേഖലയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതപെടുന്നത്.Scroll To Top