Tuesday January 24, 2017
Latest Updates

കോര്‍ക്കിലെ മലയാളി നഴ്‌സ് നിര്യാതയായി 

കോര്‍ക്കിലെ മലയാളി നഴ്‌സ് നിര്യാതയായി 

laijuകോര്‍ക്ക്: കോര്‍ക്കിലെ മലയാളി നഴ്‌സ് രക്താര്‍ബുര്‍ദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ നിര്യാതയായി. യോള്‍ ജനറല്‍ ഹോസ്പിറ്റലിലെ നേഴ്‌സായ ജിനു ലൈജുവാണ്(ജിനു കോര-35) ഇന്ന് രാവിലെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ വെച്ചു നിര്യാതയായത്.

കോട്ടയം കല്ലറ മഠത്തിപ്പറമ്പില്‍ ലൈജു ജോസിന്റെ ഭാര്യയാണ് ജിനു.മഹണ്‍ പോയിന്റ് സെ.ലൂക്ക് ഹോസ്പിറ്റലിലെ നേഴ്‌സാണ് ലൈജു ജോസ്.കോട്ടയം തെള്ളകം പുളിമൂട്ടില്‍ കുടുംബാംഗമാണ് ജിനു.സിയോന്‍ ഇവരുടെ ഏക മകളാണ്.

കോര്‍ക്ക് സീറോമലബാര്‍ സഭയുടെ ചാപ്ല്യന്‍ ഫാ.ഫ്രാന്‍സിസ് നീലങ്കാവില്‍ ഇന്ന് രാവിലെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എത്തി ജിനുവിന് അന്ത്യകൂദാശ നല്‍കിയിരുന്നു.

Scroll To Top