Friday December 09, 2016
Latest Updates

കടുവയെ കിടുവ കബളിപ്പിക്കുമ്പോള്‍!:ബോബി ചെമ്മണ്ണൂരിനെ കബളിപ്പിച്ച നഴ്‌സ് അറസ്റ്റിലായി

കടുവയെ കിടുവ കബളിപ്പിക്കുമ്പോള്‍!:ബോബി ചെമ്മണ്ണൂരിനെ കബളിപ്പിച്ച നഴ്‌സ് അറസ്റ്റിലായി

തിരുവല്ല:ലോകത്തിലെ തന്നെ പ്രധാനപ്പെട്ട കളിപ്പീരുകാരില്‍ ഒരാളെന്നാണ് ചില ശത്രുക്കള്‍ ബോബി ചെമ്മണ്ണൂര്‍ എന്ന വ്യവസായിയെ വിളിയ്ക്കുന്നത്.എന്നാലിതാ ഇപ്പോള്‍ ബോബി ചെമ്മണ്ണൂര്‍ തന്നെ കബളിപ്പിക്കപ്പെട്ടതായി പരാതി.ബോബി ചെമ്മണ്ണൂരില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തു എന്ന കേസിലാണത്രേ നഴ്‌സായ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. കുന്നന്താനം പാലയ്ക്കാത്തകിടി ഇലവുങ്കല്‍ ഗ്രേസ് ലപ്‌സി പീറ്ററിനെയാണ് അറസ്റ്റ് ചെയ്തത്. തിരുവല്ലയിലെ വാടകവീട്ടില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ മാസം 27നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ മാനേജര്‍ റോഷന്റെ ഭാര്യണെന്നു പറഞ്ഞ് ഫോണില്‍ ബന്ധപ്പെട്ട യുവതി അടിയന്തിരമായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. വിദേശത്തായിരുന്ന റോഷനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. അതിനാല്‍, യുവതി ആവശ്യപ്പെട്ട അക്കൗണ്ട് നമ്പരിലേക്ക് പണം നിക്ഷേപിക്കുകയായിരുന്നു. പിന്നീട് റോഷനെ വിളിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് അറിയുന്നത്. തുടര്‍ന്ന് നടക്കാവ് പൊലീസിന് പരാതി നല്‍കി.

Scroll To Top