Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ പരിശീലനത്തിന് ശേഷം ഗള്‍ഫിലേക്ക് :ഐറിഷ് നഴ്സുമാര്‍ നാട് വിടുന്നത് മികച്ച ശമ്പളം തേടി

അയര്‍ലണ്ടിലെ പരിശീലനത്തിന് ശേഷം ഗള്‍ഫിലേക്ക് :ഐറിഷ് നഴ്സുമാര്‍ നാട് വിടുന്നത് മികച്ച ശമ്പളം തേടി

ഡബ്ലിന്‍ :ഡബ്ലിനില്‍ ഇന്നലെ നടന്ന  ഹെല്‍ത്ത് സെക്റ്റര്‍ ജോബ്സ് ഫെയറില്‍ അയര്‍ലണ്ട് വിട്ടു പോകാനുള്ള ദൃഢനിശ്ചയവുമായെത്തിയത് ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍. മേഖലയിലെ ജോലി ഭാരം അത്രയേറെ സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നതെന്നാണ് ഫെയറിലെത്തിയ ഓരോരുത്തരുടെയും അഭിപ്രായം.ചെയ്യുന്ന ജോലിക്ക് അനുസൃതമായി വേണ്ടത്ര ശമ്പളം ലഭിക്കുന്നില്ലാത്തതിനാല്‍ നാട് വിട്ടു പോയി ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്നവരില്‍ കൂടുതലും ഐറിഷ് നഴ്സുമാര്‍ തന്നെ..

ആരോഗ്യമേഖലയില്‍ വേണ്ടത്ര സ്റ്റാഫ് ഇല്ല എന്നതിനാല്‍ അധിക സമ്മര്‍ദം അനുഭവിക്കേണ്ടി വരുന്നതിനാല്‍ അയര്‍ലണ്ടിലെ ജോലി ഉപേക്ഷിക്കുന്നവരും ഏറെ.കാര്യവും മിഡ് വൈഫായി ജോലി ചെയ്യുകയായിരുന്ന ഹെലന്‍ എന്ന സ്ത്രീ തുറന്നു പറഞ്ഞു. ഇതുകാരണം വലിയ സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരുന്നു.’തനിക്ക് നഴ്സിന്റെ ജോലി ഇഷ്ടമാണെന്നും, ജോലി ചെയ്യുന്ന സാഹചര്യമാണ് ഇഷ്ടമല്ലാത്തതെന്നും ലെറ്റര്‍കെന്നിയില്‍ നിന്നെത്തിയ ഹെലന്‍ പറഞ്ഞു. തന്റെ പല സുഹൃത്തുക്കളും മറ്റ് ജോലികള്‍ തേടിപ്പോയതായും അവര്‍ പറഞ്ഞു.

ഗള്‍ഫിലെ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ജോലിയ്ക്കും വന്‍ ഡിമാന്‍ഡാണ്.ഗോള്‍വേയിലെ പ്രമുഖ ആശുപത്രിയില്‍ നിന്നും മാത്രം പത്തോളം പേരാണ് അടുത്തിടെ ഗള്‍ഫിലെ ജോലി തേടിപ്പോയത്.ഡബ്ലിന്‍ ഹോസ്പിറ്റലുകളില്‍ നിന്നും മലയാളികള്‍ അടക്കമുള്ള നൂറോളം നഴ്സുമാരാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഗള്‍ഫിലെത്തിയത്.മികച്ച ശമ്പളവും,മെച്ചപ്പെട്ട ജോലി സാഹചര്യവുമാണ് ഗള്‍ഫിലെ ജോലി തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ഇവരില്‍ ചിലര്‍ ‘ഐറിഷ് മലയാളി’യോട് പറഞ്ഞു.ഏറ്റവും മികച്ച ആശുപത്രികള്‍ 16,000 ദിര്‍ഹം വരെ യൂറോപ്യന്‍ നഴ്സുമാര്‍ക്ക് ശമ്പളം നല്‍കുന്നുണ്ട്.താമസ സൗകര്യമുള്‍പ്പെടെയുള്ള മറ്റാനുകൂല്യങ്ങളും.ശരാശരി യൂറോപ്യന്‍ നഴ്സിന് പോലും ചിലവ് കഴിഞ്ഞു ലഭിക്കുന്നത് 7500 ദിര്‍ഹമാണ്.അയര്‍ലണ്ടിലെ കഷ്ടപ്പാടും,ജോലി സമ്മര്‍ദവും ഇല്ല താനും.പത്തു വര്‍ഷം ഡബ്ലിനിലെ പ്രമുഖ ആശുപത്രിയില്‍ ജോലി ചെയ്ത ശേഷം ദുബായില്‍ കഴിഞ്ഞ വര്‍ഷം ജോലിയ്ക്ക് ചേര്‍ന്ന മലയാളി നഴ്‌സ് പറയുന്നു.

ജോബ് ഫെയറില്‍ 49 എക്സിബിറ്റേഴ്സാണ് എത്തിയത്. സിംഗപ്പൂരില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നും യുകെയില്‍ നിന്നും ജോലി വാഗ്ദാനവുമായി എത്തിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അയര്‍ലണ്ടില്‍ നിന്നും ബോണ്‍ സെക്കോഴ്സ്, ദി കൂംബി ഹോസ്പിറ്റല്‍, ഹെര്‍മിറ്റേജ് മെഡിക്കല്‍ ക്ലിനിക്ക്, ലോറലിന്‍ ചില്‍ഡ്രണ്‍സ് ഹോസ്പൈസ്, നഴ്സിങ് ഹോംസ് അയര്‍ലണ്ട്, സെന്റ് ജോണ്‍ ഗോഡ്സ്, സെന്റ് വിന്‍സന്റ്സ് ഹോസ്പിറ്റല്‍ എന്നിവരും ജോലി വാഗ്ദാനവുമായി ഫെയറില്‍ എത്തിയിരുന്നു.ഹെല്‍ത്ത് സെക്ടര്‍ ജോബ്സ് ആണ് ഫെയര്‍ സംഘടിപ്പിച്ചത്.

ഐറിഷ് മലയാളി ന്യൂസ് ബ്യുറോ

Scroll To Top