Sunday December 04, 2016
Latest Updates

മൂന്നു ദിവസം ലിഫ്റ്റില്‍ കുടുങ്ങിപ്പോയ കന്യാസ്ത്രികളെ രക്ഷപ്പെടുത്തി 

മൂന്നു ദിവസം ലിഫ്റ്റില്‍ കുടുങ്ങിപ്പോയ കന്യാസ്ത്രികളെ രക്ഷപ്പെടുത്തി 

റോം :ഇറ്റലിയിലെ ഒരു കോണ്‍വെന്റില്‍ അപ്രതീക്ഷിതമായി കേടായ ലിഫ്റ്റില്‍ മൂന്നു ദിവസമായി കുടുങ്ങികിടന്ന കന്യാസ്ത്രീകളെ രക്ഷിച്ചു. 58 കാരിയായ അയര്‍ലണ്ട് സ്വദേശിനിയും, 68 കാരിയായ ന്യൂസിലണ്ടുകാരിയുമാണ് അപകടത്തില്‍ പെട്ട കന്യാസ്ത്രീകള്‍.

മാരിസ്റ്റ് സിസ്റ്റേഴ്‌സ് കോണ്‍വെന്റില്‍ താഴേ നിലയിലേക്ക് സഞ്ചരിക്കവേ വൈദ്യുതതടസം മൂലമാണ് ലിഫ്റ്റ് നിന്നു പോയത്. സഹായത്തിനായി കന്യാസ്ത്രീകള്‍ ഒച്ചവച്ചെങ്കിലും അപ്പോഴേക്കും എല്ലാ കന്യാസ്ത്രീകളും വയ ഒറേലിയയിലെ മാരിസ്റ്റ് സിസ്റ്റേഴ്‌സ് കോണ്‍വന്റില്‍ നിന്നും പോയിക്കഴിഞ്ഞിരുന്നു. കന്യാസ്ത്രീകളുടെ പക്കല്‍ ഒരു മൊബൈല്‍ ഫോണ്‍ പോലുമില്ലായിരുന്നത് പ്രശ്‌നം സങ്കീര്‍ണ്ണമാക്കി.
തിങ്കളാഴ്ച്ച കോണ്‍വന്റ് വൃത്തിയാക്കുന്നതിനായി തൊഴിലാളികളെത്തിയപ്പോഴാണ് ഇരുവരും ലിഫ്റ്റില്‍ കുടുങ്ങിക്കിടക്കുന്ന വിവരം പുറത്തറിയുന്നത്.തുടര്‍ന്ന് പോലീസെത്തി ലിഫ്റ്റ് തുറന്ന് ഇരുവരേയും രക്ഷപെടുത്തി.
മാരിസ്റ്റ് സിസ്റ്റേഴ്‌സില്‍ അതിഥികളായെത്തിയ ഇരുവരും സംഭവത്തിന്റെ നടുക്കത്തില്‍ നിന്നും ഇതുവരെ മുക്തരായിട്ടില്ലെങ്കിലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെ രക്ഷപെട്ടു. എങ്കിലും, ഡീഹൈഡ്രേഷനുമായി ബന്ധപ്പെട്ട ചില്ലറ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ചികിത്സക്കായി ഇരുവരേയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു.

Scroll To Top