Saturday September 23, 2017
Latest Updates

വാഗമണ്‍ ഉളുപ്പൂണിയില്‍ കന്യാസ്ത്രി കിണറ്റില്‍ വീണ് മരിച്ച നിലയില്‍ 

വാഗമണ്‍ ഉളുപ്പൂണിയില്‍ കന്യാസ്ത്രി കിണറ്റില്‍ വീണ് മരിച്ച നിലയില്‍ 

ഏലപ്പാറ : മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാഗമണിനടുത്ത് ഉളുപ്പുണിയിലാണ് സംഭവം. ഉളുപ്പുണി എസ് എ ബി എസ്  കോണ്‍വെന്റിലെ ലിസ മരിയ എന്ന കന്യാസ്ത്രീയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ലിസ മരിയ ഇന്നലെ രാത്രിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് പിരിഞ്ഞതാണെന്നും രാവിലെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും കോണ്‍വെന്റിലെ മറ്റ് കന്യസ്ത്രീകള്‍ പറഞ്ഞു.പുള്ളിക്കാനം സ്‌കൂളിലെ അധ്യാപികയായിരുന്ന ഇവര്‍ ചികിത്സയിലായിരുന്നെന്നൂം ഏതാനം നാളുകളെ ആയുള്ളൂ പുതിയ കോണ്‍വെന്റില്‍ എത്തിയിട്ട് എന്നും പറയപ്പെടുന്നു.

വലയിട്ടു മൂടിയിരുന്ന കിണറിന്റെ വല ഒരു വശത്ത് നിന്നും മാറിയിരിക്കുന്ന അവസ്ഥയിലാണ് എന്ന് പോലിസ് പറഞ്ഞു.പാലാ രൂപതയുടെ പരിധിയിലാണ് മഠം.


Scroll To Top