Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ ദിവസേന നടക്കുന്നത് രണ്ട് സ്വവര്‍ഗ വിവാഹങ്ങള്‍

അയര്‍ലണ്ടില്‍ ദിവസേന നടക്കുന്നത് രണ്ട് സ്വവര്‍ഗ വിവാഹങ്ങള്‍

കഴിഞ്ഞ വര്‍ഷം നവംബറോടെ സ്വവര്‍ഗ വിവാഹം അയര്‍ലണ്ടില്‍ നിയമവിധേയമാക്കിയതിനു ശേഷം രാജ്യത്ത് നടന്നത് ഇത്തരം 91 വിവാഹങ്ങള്‍. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തിറക്കിയ രേഖകളിലാണ് ഈ വിവരമുള്ളത്.

നവംബര്‍ 16നാണ് സ്വവര്‍ഗ വിവാഹം നിയമവിധയമാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തു വന്നത്. 45 ദിവസത്തിനുള്ളില്‍ ഇവര്‍ക്ക് വിവാഹം കഴിക്കാം എന്നായിരുന്നു പറഞ്ഞിരുന്നത്. തുടര്‍ന്ന് 47 പുരുഷപങ്കാളികളും, 44 സ്ത്രീ പങ്കാളികളും ഇത്തരത്തില്‍ വിവാഹിതരായി.

2015ല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ആകെ വിവാഹങ്ങള്‍ 22,025 എണ്ണമാണ്.

Scroll To Top