Saturday December 10, 2016
Latest Updates

എച്ച് എസ് ഇ,നഴ്‌സുമാര്‍ക്ക് വേണ്ടിയുള്ള നാഷണല്‍ റിക്രൂട്ട്‌മെന്റ് കാമ്പയില്‍ ആരംഭിച്ചു,അപേക്ഷിക്കേണ്ട അവസാന തിയതി ഒക്‌റ്റോബര്‍ 31 

എച്ച് എസ് ഇ,നഴ്‌സുമാര്‍ക്ക് വേണ്ടിയുള്ള നാഷണല്‍ റിക്രൂട്ട്‌മെന്റ് കാമ്പയില്‍ ആരംഭിച്ചു,അപേക്ഷിക്കേണ്ട അവസാന തിയതി ഒക്‌റ്റോബര്‍ 31 

ഡബ്ലിന്‍:നാഷണല്‍ റിക്രൂട്ട്‌മെന്റ് കാമ്പയിന്റെ ഭാഗമായി അയര്‍ലണ്ടിലെ എച്ച് എസ് ഇയിലേയ്ക്ക് , നേഴ്‌സുമാരെ നിയമിക്കുന്നു.രാജ്യത്തുടനീളം നൂറിലധികം പോസ്റ്റുകളിലേയ്ക്കാണ് എച്ച് എസ് ഇ ഉദ്ദ്യോഗാര്‍ഥികളെ തേടുന്നത്.ഒഴിവുകള്‍ കൃത്യമായി നിജപ്പെടുതിയിട്ടില്ല.എങ്കിലും പരമാവധി നേഴ്‌സുമാരെ നാഷണല്‍ രിക്രൂട്‌മെന്റ്‌റ് കാംബയിന്റെ ഭാഗമായി റിക്രൂറ്റ് ചെയ്യാനാണ് എച്ച് എസ്ഇ യുടെ പദ്ധതി.ഇതുവഴി തിരഞ്ഞെടുക്കപ്പെടുന്നവരെ ഉള്‍പ്പെടുത്തിയുണ്ടാക്കുന്ന പാനലില്‍ നിന്നാവും സമീപ കാലത്ത് എച്ച് എസ് ഇ നിയമനങ്ങള്‍ നടത്തുകയെന്നതിനാല്‍ ഇത്തവണത്തെ റിക്രൂട്ട്‌മെന്റ് പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു.

സ്റ്റാഫ് മിഡ് വൈഫ്,സ്റ്റാഫ് നഴ്‌സ്,പീഡിയാട്രിക് സ്റ്റാഫ് നഴ്‌സ്,സ്റ്റാഫ് നഴ്‌സ് (ഇന്റലക്ച്വല്‍ ഡിസബിലിറ്റീസ്)സ്റ്റാഫ് നഴ്‌സ് (മെന്റല്‍ ഹെല്‍ത്ത്)എന്നി പോസ്റ്റുകളിലായാണ് നിയമനം.

പെര്‍മനന്റ് ഫുള്‍ ടൈം,പെര്‍മനന്റ് പാര്‍ട്ട് ടൈം, കോണ്ട്രാക്റ്റ് (നിശ്ചിതകാലാവധി)താത്കാലികം (ഫുള്‍ റ്റൈമും.പാര്‍ട്ട് റ്റൈമും )എന്നി വിഭാഗങ്ങളിലെയ്ക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

രാജ്യത്തെ അക്യൂട്ട് ഹോസ്പിറ്റല്‍സ്,കമ്മ്യൂണിറ്റി സര്‍വീസസ് എന്നിവയടക്കം എച്ച് എസ് ഇ യുടെ മുഴുവന്‍ സര്‍വീസുകളിലേയ്ക്കുമായാണ് തിരഞ്ഞെടുക്കപ്പെടുന്ന നേഴ്‌സുമാരുടെ നിയമനം നടത്തപ്പെടുക.അയര്‍ലണ്ടില്‍ നിലവില്‍ താമസിക്കുന്ന ആന്‍ ബോര്‍ഡ് രജിസ്‌ട്രേഷനുള്ള ഇന്ത്യാക്കാര്‍ അടക്കമുള്ള ഏതു രാജ്യക്കാര്‍ക്കും ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാം.ഐറിഷ് നഴ്‌സിംഗ് ബോര്‍ഡിന്റെ രജിസ്‌ട്രേഷന്‍ താമസിയാതെ ലഭ്യമാവുന്നവര്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി :2014 ഒക്‌റ്റോബര്‍ 31 ഉച്ചയ്ക്ക് 12 മണി വരെ,ഇന്റര്‍വ്യൂവിന്റെ തിയതി പിന്നീടറിയിക്കും.

താത്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ഓണ്‍ ലൈന്‍ ആയി അപേക്ഷിക്കാം.http://www.hse.ie/FS54_HR/fs.aspx?surveyid=9c2e02d20f54aacb979379647a51f78.അപേക്ഷയ്ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങളും ഈ ലിങ്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Scroll To Top