Sunday December 04, 2016
Latest Updates

എന്‍ ആര്‍ ഐ/ പിഐഒ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ 60 പെയ്ഡ് കോര്‍പറേറ്റ് ഇന്റേണ്‍ഷിപ്പിന് അവസരം

എന്‍ ആര്‍ ഐ/ പിഐഒ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ 60 പെയ്ഡ് കോര്‍പറേറ്റ് ഇന്റേണ്‍ഷിപ്പിന് അവസരം

ഡബ്ലിന്‍ :മാനേജ്‌മെന്റ്, എന്‍ജിനിയറിംഗ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിഷയങ്ങളില്‍ ഇന്ത്യക്ക് പുറത്ത് ബിരുദാനന്തര ബിരുദം ചെയ്തുകൊണ്ടിരിക്കുന്ന എന്‍ആര്‍ഐ/ പിഐഒ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ 60 പെയ്ഡ് കോര്‍പറേറ്റ് ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കും.

നവംബര്‍ 14ന് ലോസ് ഏഞ്ചല്‍സില്‍ വച്ച് നടന്ന റീജണല്‍ പ്രവാസി ഭാരതീയ ദിവസിലാണ് ദി ഓവര്‍സീസ് ഇന്ത്യന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ (ഒഐസിഎഫ്), വിദേശകാര്യ മന്ത്രാലയവും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും സംയുക്തമായി തീരുമാനമെടുത്തത്.

ഇന്ത്യയിലെ മുന്‍നിര കമ്പനികളായ വിപ്രോ, ഇന്‍ഫോസിസ്, ഫല്‍പ്കാര്‍ട്ട, ടാറ്റാ ഗ്രപ്പ് തുടങ്ങീ കമ്പനികളിലായിരിക്കും 2016 മുതല്‍ ഇവര്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കുക. സ്‌റ്റൈപ്പന്‍ഡും മറ്റ് വ്യവസ്ഥകളും ഓരോ കമ്പനികള്‍ക്കും അനുസൃതമായിരിക്കും. കുടുതല്‍ വിവരങ്ങള്‍ ഒഐഎഫ്‌സി വെബ്‌സൈറ്റില്‍ (http://www.oifc.in/internship-brochure-0))നിന്ന് ലഭിക്കും.

Scroll To Top