Monday December 05, 2016
Latest Updates

വിദേശ മലയാളികള്‍ക്കായി നെടുംമ്പാശ്ശേരിയില്‍ പ്രത്യേക പോലീസ് സ്റ്റേഷന്‍ അനുവദിക്കുമെന്ന് രമേശ് ചെന്നിത്തല,ഇനി തര്‍ക്കങ്ങളില്‍ പെട്ട് ലോക്കല്‍ സ്റ്റേഷനുകളില്‍ അലയേണ്ടെന്ന് ആഭ്യന്തരമന്ത്രി

വിദേശ മലയാളികള്‍ക്കായി നെടുംമ്പാശ്ശേരിയില്‍ പ്രത്യേക പോലീസ് സ്റ്റേഷന്‍ അനുവദിക്കുമെന്ന് രമേശ് ചെന്നിത്തല,ഇനി തര്‍ക്കങ്ങളില്‍ പെട്ട് ലോക്കല്‍ സ്റ്റേഷനുകളില്‍ അലയേണ്ടെന്ന് ആഭ്യന്തരമന്ത്രി

ചെന്നൈ :വിദേശ മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പഞ്ചാബിലെ എന്‍ആര്‍ഐ കമ്മീഷന്‍ മോഡലില്‍ എന്‍ആര്‍കെ (നോണ്‍ റസിഡന്റ് കേരളൈറ്റ്) കമ്മീഷന്‍ രൂപവത്കരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മറുനാടന്‍ മലയാളി അസോസിയേഷന്റെ (ഫെയ്മ) ചെന്നൈയില്‍നടന്ന വിഷുക്കൈനീട്ടം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു
മന്ത്രിയുടെ പ്രഖ്യാപനം. പഞ്ചാബില്‍ പ്രവര്‍ത്തിക്കുന്ന എന്‍ആര്‍ഐ കമ്മീഷന്‍ ഇപ്പോള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനെ മാതൃകയാക്കിയായിരിക്കും എന്‍ആര്‍കെയുടെ പ്രവര്‍ത്തനമെന്നും മന്ത്രി
പറഞ്ഞു.
മറുനാടന്‍ മലയാളികള്‍ക്ക് നാട്ടിലുള്ള വസ്തു തര്‍ക്കങ്ങളും മറ്റ് കേസുകളും പരാതികളും പരിഹരിക്കാനും എന്‍.ആര്‍.കെ. കമ്മീഷന്റെ സേവനം ഉപകാരപ്പെടുത്താന്‍ സാധിക്കും. നാട്ടിലെത്തുന്ന സമയത്തോ യാത്രയ്ക്കിടയിലോ കേസുകളിലകപ്പെട്ടാല്‍ അവയില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനായി സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ എന്‍.ആര്‍.കെ. പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുവാദം തേടിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. 

നാട്ടിലെത്തുന്ന മലയാളികള്‍ യാത്രയ്ക്കിടെ ഒരു കേസിലകപ്പെട്ടാല്‍ തിരിച്ചുപോകുന്നതുവരെ കേസുമായി
അലയേണ്ടിവരുന്ന സ്ഥിതി മാറണം. കേസുകള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിലൂടെ ഇതിലൂടെ കഴിയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പഞ്ചാബില്‍ പ്രവര്‍ത്തിക്കുന്നതുപോലെ കേരളത്തില്‍ എന്‍.ആര്‍.കെ. കമ്മീഷന്‍ രൂപകരിക്കണമെന്ന് ഫെയ്മ പ്രസിഡന്റ് എം.പി.പുരുഷോത്തമന്‍ ഉദ്ഘാടന പ്രസംഗത്തില്‍ അഭ്യര്‍ഥിച്ചിരുന്നു.

ചലച്ചിത്രനടി സുകുമാരി മെമ്മോറിയല്‍ ഫെയ്മ അവാര്‍ഡ് രമേശ് ചെന്നിത്തല കവിയൂര്‍ പൊന്നമ്മയ്ക്കു സമ്മാനിച്ചു. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ഉത്തര ഉണ്ണി കൃഷ്ണനെയും കേരള സംഗീത അക്കാദമിയുടെ കലാശ്രീ അവാര്‍ഡ് നേടിയ കെ.സഹദേവനെയും ചടങ്ങില്‍ ആദരിച്ചു.

Scroll To Top