Thursday December 08, 2016
Latest Updates

കഴിഞ്ഞ വര്‍ഷം വിദേശ മലയാളികള്‍ കേരളത്തിലെത്തിച്ചത് ഒരു ലക്ഷം കോടി രൂപ

കഴിഞ്ഞ വര്‍ഷം വിദേശ മലയാളികള്‍ കേരളത്തിലെത്തിച്ചത് ഒരു ലക്ഷം കോടി രൂപ

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നത് പ്രവാസികളാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി (എസ് എല്‍ ബി സി) പുറത്തു വിട്ട കണക്കുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രവാസികള്‍ ഒരു ലക്ഷം കോടിക്കു മുകളില്‍ നിക്ഷേപം കേരളത്തിലെത്തിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ ആകെയെത്തിയ വിദേശ നിക്ഷേപത്തിന്റെ നാലിലൊന്നിലധികമാണിത്.

കഴിഞ്ഞ സമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തില്‍ വിദേശ പണത്തില്‍ 17 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 93,884 കോടിയായിരുന്നു കഴിഞ്ഞ വര്‍ഷം കേരളത്തിലെത്തിയ ആകെ വിദേശ പണം. എന്നാല്‍ ഈ വര്‍ഷത്തെ കണക്കുകളനുസരിച്ച് ഇത് 1.1 കോടി രൂപയായി ഉയര്‍ന്നിരിക്കുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും മലയാളികള്‍ കേരളത്തിലെത്തിച്ച പണം ഇതില്‍ പെടുമെങ്കിലും മുഖ്യ പങ്ക് ഗള്‍ഫ് മേഖലയില്‍ നിന്നു തന്നെയാണ്. വിദേശ നിക്ഷേപങ്ങള്‍ പബ്ലിക് സെക്ടര്‍ ബാങ്കുകളില്‍ 64,000 കോടിയും, പ്രൈവറ്റ് സെക്ടറില്‍ 44,900 കോടിയുമാണുള്ളത്.

കേരളത്തില്‍ നിന്നും 16.3 ലക്ഷം മലയാളികള്‍ വിദേശ രാജ്യങ്ങളില്‍ ജോലി നോക്കുന്നുവെന്നാണ് കണക്കുകള്‍. ഇവരില്‍ 88 ശതമാനവും പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണുള്ളത്. സൗദിയില്‍ 4.50 ലക്ഷവും, യു എസില്‍ 78,000 വും, യൂറോപ്പില്‍ 53,000 വും കാനഡയില്‍ 10,000 വും, ആഫ്രിക്കയില്‍ 7,000വും മലയാളികളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.

 

Scroll To Top