Saturday May 27, 2017
Latest Updates

അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍:സുരക്ഷാനടപടികള്‍ പാലിക്കുന്നതില്‍ കുറവ് വരുത്തിയെന്ന് ആക്ഷേപം 

അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍:സുരക്ഷാനടപടികള്‍ പാലിക്കുന്നതില്‍ കുറവ് വരുത്തിയെന്ന് ആക്ഷേപം 

നോട്ടിംങ് ഹാം:രണ്ടര വയസുകാരി എവ് ലിന്റെ കുരുന്നു ജീവനെടുത്ത അപകടത്തില്‍ സംഭവം നടന്ന നോട്ടിംങ് ഹാംഅരീനയില്‍ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടു എന്ന ആക്ഷേപം ഉയരുന്നു,ആയിരക്കണക്കിന് പേര്‍ എത്തുന്ന ചടങ്ങുകളില്‍ ക്രമീകരിക്കേണ്ട ആംബുലന്‍സ് സര്‍വീസ് ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല ഫസ്റ്റ് എയ്ഡിനുള്ള സൗകര്യം പോലും ലഭ്യമായിരുന്നില്ലെന്നാണ് പോലിസ് കണ്ടെത്തിയിരിക്കുന്നത്.
സംഘാടകരുടെ ഭാഗത്ത് നിന്നുമുള്ള വലിയ വീഴ്ച്ചയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.മലയാളി സംഘടനകള്‍ മതപരമോ അല്ലാത്തതോ ആയ ഏതു പരിപാടികള്‍ നടത്തിയാലും സാമ്പത്തിക ലാഭം പരിഗണിച്ച് ഇത്തരം സംവിധാനങ്ങളെ ഒഴിവാക്കുന്നു എന്നും പൊതുവെ കരുതപ്പെടുന്നുണ്ട്.

നോട്ടിംങ് ഹാമില്‍ എവിലിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മോര്‍ച്ചറിയില്‍ കുഞ്ഞിപൈതലിന് അന്തിമോപചാരം അര്‍പ്പിക്കാനും മാതാപിതാക്കളെ ആശ്വസിപ്പിക്കാനുമായി ഇന്നലെയും ഒട്ടേറെ പേര്‍ എത്തിയിരുന്നു.ഇന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ക്രൂവിലേയ്ക്ക് കൊണ്ട് പോയി ആഴ്ചാവസാനത്തോടെ അവിടെ സംസ്‌കരിക്കും.

ഇന്നലെ നടന്ന രണ്ടാം ദിവസം കണ്‍വെന്‍ഷനിലും ആയിരങ്ങള്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.ഇന്നലെയും ധ്യാനം കൂടാന്‍ എത്തിയ കുടുംബത്തിന് ഉണ്ടായ ദുരന്തത്തെ കുറിച്ചു കണ്‍വെന്‍ഷന്‍ ഹാളില്‍ ഒരു പരാമര്‍ശവും സംഘാടകര്‍ നടത്തിയില്ല.അതെ സമയം ധ്യാനത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഓരോ മുഖങ്ങളിലും കുഞ്ഞെവിലിന്റെ വേര്‍പ്പാടില്‍ മനംനൊന്തു കേഴുന്നതിന്റെ ഭാവം ദൃശ്യമായിരുന്നു.

Scroll To Top