Sunday December 04, 2016
Latest Updates

അതി വേഗം മോഡി ,പ്രവാസികള്‍ക്കായി പ്രഖ്യാപനം വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ വിജ്ഞാപനം

അതി വേഗം മോഡി ,പ്രവാസികള്‍ക്കായി പ്രഖ്യാപനം വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ വിജ്ഞാപനം

ന്യൂ ഡല്‍ഹി :ഓ സി ഐ കാര്‍ഡും ,പി ഐ ഓ കാര്‍ഡും ഏകീകരിക്കാനും,പി ഐ ഓ കാര്‍ഡുകളുടെ കാലാവധിയും ആജീവനാന്തമാക്കാനും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്ര മോഡി സെപ്റ്റംബര്‍ 28 ന് ന്യൂയോര്‍ക്കില്‍ ഇത് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ,ഇത്ര വേഗത്തില്‍ പ്രാബല്യത്തില്‍ എത്തിച്ചു ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയം.ചൊവ്വാഴ്ച്ചത്തെ തിയതിയില്‍ ഇത് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങി.കേരളീയനായ മുന്‍മന്ത്രി വയലാര്‍ രവി ഇതേ കാര്യം മൂന്നു വര്‍ഷത്തോളം നിരന്തരം ‘പ്രഖ്യാപിച്ചു കൊണ്ടിരുന്നതല്ലാതെ വിജ്ഞാപനം ഇറക്കി പ്രാബല്യത്തില്‍ വരുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല.

പി ഐ ഓ കാര്‍ഡുള്ളവര്‍ നാട്ടിലെത്തുമ്പോള്‍ ഇത് വരെ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും രജിസ്ടര്‍ ചെയ്യുകയും വേണമായിരുന്നു.പുതിയ വിജ്ഞാപനത്തില്‍ അത് ഒഴിവാക്കിയിട്ടുണ്ട്.

മുത്തച്ഛനോ മുത്തശ്ശിക്കോ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നതായി തെളിയിക്കാന്‍ കഴിഞ്ഞാല്‍ വിദേശത്തെ ഇന്ത്യക്കാര്‍ക്ക് നല്‍കുന്നതാണ് പെഴ്‌സന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡുകള്‍. ഇവ രണ്ടും ഏകീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യയില്‍നിന്ന് പാകിസ്താനും ബംഗ്ലാദേശുമൊഴികെ, മറ്റു രാജ്യങ്ങളില്‍ കുടിയേറി അവിടത്തെ പൗരത്വം നേടിയ ഇന്ത്യക്കാര്‍ക്കാണ് ഒ.സി.ഐ. നല്‍കിയിരുന്നത്. ഇതുണ്ടെങ്കില്‍ ഇന്ത്യയിലേക്ക് വരാന്‍ വിസ വേണ്ട.

വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് നല്‍കിവരുന്ന ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒ.സി.ഐ.) കാര്‍ഡും പെഴ്‌സന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പി.ഐ.ഒ.) കാര്‍ഡും ഏകീകരിക്കുമെന്ന വിദേശമന്ത്രാലയത്തിന്റെ തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്.

ഇന്ത്യയിലേക്ക് ആയുഷ്‌കാലം മുഴുവന്‍ വിസ ലഭ്യമാക്കുന്ന ഒ.സി.ഐ. കാര്‍ഡുകള്‍ ഇതുവരെ പത്തുലക്ഷം ഇന്ത്യക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. ‘ 
‘ലൈഫ് ലോങ് വിസ’ അഥവാ ആജീവനാന്ത വിസ എന്നാല്‍ കാലാവധി ഇല്ലാത്ത വിസ എന്ന് പറയുന്നുണ്ടെങ്കിലും ഓ.സി.ഐ. കാര്‍ഡു കൊണ്ട് മാത്രം ഇപ്പോഴത്തെ അവസ്ഥയിലും ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യാനാവില്ല. ഓ സി ഐ കാര്‍ഡിനൊപ്പം പൌരത്വമുള്ള രാജ്യത്തുനിന്നും ലഭിച്ച പാസ്‌പോര്‍ട്ടില്‍ ‘യു’ വിസാ സ്റ്റിക്കറും ഉണ്ടെങ്കില്‍ മാത്രമേ ഇപ്പോഴത്തെ നിലയില്‍ ഇന്ത്യയില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ. 

പഴയ പാസ്‌പോര്‍ട്ടിലാണ് ‘യു’ വിസാ സ്റ്റിക്കര്‍ എങ്കില്‍ പഴയ പാസ്‌പോര്‍ട്ടും പുതിയ പാസ്‌പോര്‍ട്ടും ഓ.സി.ഐ. കാര്‍ഡും എല്ലാമായിട്ടു വേണം യാത്ര ചെയ്യുവാന്‍.

Scroll To Top