Thursday December 08, 2016
Latest Updates

പണം പിന്‍വലിക്കാന്‍ മാര്‍ഗങ്ങള്‍ ഏറെ!വെറുതെ ബഹളം കൂട്ടേണ്ട …

പണം പിന്‍വലിക്കാന്‍ മാര്‍ഗങ്ങള്‍ ഏറെ!വെറുതെ ബഹളം കൂട്ടേണ്ട …

ന്ത്യയില്‍ നവംബര്‍ 24 വരെ നടത്താവുന്ന പണമിടപാടുകള്‍ സര്‍ക്കാര്‍ ചുരുക്കിയിരിക്കുകയാണ്. ചെക്ക് ഉപയോഗിച്ച് ഒരാള്‍ക്ക് പിന്‍വലിക്കാവുന്ന പരമാവധി പണം ദിവസം 10,000 രൂപയാണ്, ഒരാഴ്ച 20,000 രൂപയും. 500, 1000 രൂപ നോട്ടുകള്‍ കൊടുത്താല്‍ മാറിയെടുക്കാവുന്നത് പരമാവധി 4000 രൂപയും.

അതുകൊണ്ടു കൂടുതല്‍ പണം അത്യാവശ്യമായവര്‍ക്ക്, അതായത് ഏതെങ്കിലും ഓപ്പറേഷന്‍, കല്യാണത്തിന് സ്വര്‍ണ്ണം, വസ്ത്രങ്ങള്‍ എന്നിവ എടുക്കുക,വീടുപണിയ്ക്കുള്ള സാധനങ്ങള്‍ എടുക്കുക എന്നിങ്ങനെ അതാവശ്യങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യം RTGS, NEFT എന്നീ സങ്കേതങ്ങള്‍ ഉപയോഗിച്ച് പണം അയക്കുക എന്നതാണ്. അതിനു ലിമിറ്റ് ഇല്ല. രണ്ടു ലക്ഷത്തിനു താഴെ NEFT. പണം രണ്ടു മണിക്കൂറിനുള്ളില്‍ എത്തേണ്ട അക്കൗണ്ടിലേയ്ക്ക് എത്തും.രണ്ടു ലക്ഷത്തിനു മുകളില്‍ RTGS. 10 മിനിറ്റിനുള്ളില്‍ പണമെത്തും. ബ്രാഞ്ചില്‍ ചെയ്തുകിട്ടും, ഒരു ഫോം കൂടി പൂരിപ്പിച്ചു കൊടുത്താല്‍ മതി. അക്കൗണ്ട് ഉള്ള ബാങ്കിലെ ചെക്കുമായി വേണം പോകാന്‍. ഓണ്‍ലൈന്‍ ആയും പണം കൈമാറ്റം ചെയ്യാന്‍ പരിധിയില്ല.

തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കില്‍ ഏതു ബാങ്കിന്റെയും ഏതു ബ്രാഞ്ചിലും ചെന്ന് 4000 രൂപ വരെ മാറിയെടുക്കാം. യാത്രയിലുള്ളവര്‍ക്കു ഈ വഴി നോക്കാം. കൂടുതല്‍ പണം ഉണ്ടെങ്കില്‍ അക്കൗണ്ട് ഉള്ള ബ്രാഞ്ചിലോ അക്കൗണ്ട് ഉള്ള ബാങ്കിന്റെ ബ്രാഞ്ചിലോ മാത്രമേ അടയ്ക്കാന്‍ പറ്റൂ.
ഇപ്പോള്‍ 500, 1000 രൂപ നോട്ടുകള്‍ അടയ്ക്കുമ്പോള്‍ സോഴ്‌സ് ചോദിക്കില്ല. ഒരു തിരിച്ചറിയല്‍ കാര്‍ഡ് മാത്രം കരുതിയാല്‍ മതി. സാധാരണ പേ-ഇന്‍ സ്ലിപ് പോലത്തെ ഒരു ഫോം കൂടി പൂരിപ്പിച്ചു നല്‍കണം. അടയ്ക്കാവുന്ന പണത്തിനു പരിധിയില്ല.

10 ലക്ഷം രൂപയ്ക്കു മുകളിലുള്ള അടവുകള്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണ്ണില്‍ തീര്‍ച്ചയായും പെടും. രണ്ടു ലക്ഷത്തില്‍ താഴെയുള്ള അടവുകള്‍ക്കു പേടിക്കാനില്ല എന്നാണ് ഓഫീസര്‍മാര്‍ പറയുന്നത്. രണ്ടര ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള ആളുകള്‍ക്ക് നമ്മുടെ രാജ്യത്ത് ഇന്‍കം ടാക്‌സ് കൊടുക്കേണ്ട. കൂലിപ്പണിയ്ക്കു പോയാല്‍ 20000-25000 രൂപ വരെ മാസം കിട്ടുന്ന നാട്ടില്‍ മൂന്നോ നാലോ ലക്ഷം കൈയിലുള്ള ഒരു സാധാരണ കുടുംബത്തിന് പോലും പറഞ്ഞു നില്‍ക്കാം,രണ്ടോ മൂന്നോ വര്‍ഷത്തെ സാമ്പാദ്യം സ്വരുക്കൂട്ടിയതാണെന്ന്. ഉപദ്രവിക്കാനുള്ള സാധ്യത കുറവാണ്.
കടപ്പാട്:കെ ജെ ജേക്കബ്

Scroll To Top