Tuesday February 21, 2017
Latest Updates

നോട്ട്ബുക്ക് നായികയായ മരിയ റോയ് വിവാഹിതയായി

നോട്ട്ബുക്ക് നായികയായ മരിയ റോയ് വിവാഹിതയായി

നോട്ട്ബുക്ക് എന്ന ചിത്രത്തില്‍ നായികയായി മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന മരിയ റോയ് വിവാഹിതയായി. വിദേശമലയാളിയുടെ മകനായ സ്മിത്ത് ആണ് വരന്‍. ചിത്രത്തില്‍ നിര്‍ണ്ണായക കഥാപാത്രത്തെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ താരമായിരുന്നു മരിയ.

കൊച്ചിയിലെ പ്രശസ്തമായ ഹോട്ടല്‍ ലെ മെറീഡിയനില്‍ വച്ചായിരുന്നു വിവാഹം. വിദ്യാഭ്യാസ വിദഗ്ദ്ധ മേരി റോയിയുടെ കൊച്ചുമകളാണ് മരിയ റോയ്. പ്രശസ്ത സാഹിത്യകാരി അരുന്ധതി റോയ് മരിയയുടെ പിതൃസഹോദരിയാണ്.

റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ നോട്ട്ബുക്കിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച മരിയ പിന്നീട് അധികം സിനിമകളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. അനൂപ് മേനോന്‍ ജയസൂര്യ ചിത്രമായ ഹോട്ടല്‍ കാലിഫോര്‍ണിയ, പ്രിത്വിരാജ് ചിത്രമായ മുംബൈ പോലീസ് എന്നിവയാണ് മരിയ അടുത്തിടെ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍.

Scroll To Top