Saturday December 10, 2016
Latest Updates

പ്രധാനമന്ത്രിപദം രാജി വയ്ക്കില്ല:നയം വ്യക്തമാക്കി എന്‍ഡ കെന്നി

പ്രധാനമന്ത്രിപദം രാജി വയ്ക്കില്ല:നയം വ്യക്തമാക്കി എന്‍ഡ കെന്നി

ഡബ്ലിന്‍:കാലാവധി തീരും മുമ്പേ പ്രധാനമന്ത്രിപദം രാജി വയ്ക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വിമര്‍ശകര്‍ക്ക് എന്‍ഡ കെന്നിയുടെ മറുപടി. രാജ്യത്തെ നയിക്കുക എന്നതില്‍ നിന്നും മാറിനില്‍ക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് അദ്ദേഹം തിങ്കളാഴ്ച വ്യക്തമാക്കി.

രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടനുമായി നല്ല ബന്ധം തുടരും. ഇത് സംബന്ധിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായി ചര്‍ച്ച നടത്തും.

പലവിധ കാരണങ്ങളാല്‍ കെന്നി പ്രധാനമന്ത്രിപദവും, ഫിനഗേല്‍ നേതൃസ്ഥാനവും രാജി വച്ച് മാറി നില്‍ക്കണമെന്ന് സ്വന്തം പാര്‍ട്ടിയില്‍ നിന്നു പോലും ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് കെന്നിയുടെ പ്രതികരണം. ജെയിംസ് റെയ്ലിയെ പാര്‍ട്ടി ഉപനേതാവാക്കിയതും, സെനറ്റിലേയ്ക്ക് നിര്‍ദ്ദേശിച്ചതും പാര്‍ട്ടിക്കുള്ളില്‍ കെന്നിക്കെതിരെ മുറുമുറുപ്പിന് കാരണമായിരുന്നു. മന്ത്രിസഭയിലെ സ്വതന്ത്രര്‍ ഫിനഗേല്‍ എതിര്‍ക്കുന്ന ഗര്‍ഭഛിദ്ര ബില്ലിനെ പിന്തുണച്ചതും പ്രധാനമന്ത്രി എന്ന നിലയില്‍ കെന്നിയുടെ കഴിവുകേടായി വിലയിരുത്തപ്പെട്ടു. ടിഡി ബ്രെന്‍ഡന്‍ ഗ്രിഫിനെ പോലെ പലരും കെന്നിക്കെതിരെ പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. എങ്കിലും വിദ്യാഭ്യാസമന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടന്‍, വിദേശകാര്യമന്ത്രി ചാര്‍ലി ഫല്‍നാഗന്‍ എന്നിവര്‍ കെന്നിക്ക് പിന്തുണ നല്‍കുകയും നേതൃസ്ഥാനം മാറേണ്ട എന്ന് നിലപടെടുക്കുകയും ചെയ്തു

 

Scroll To Top