Friday January 20, 2017
Latest Updates

അയര്‍ലണ്ട് ഫുട്‌ബോള്‍ താരം അലന്‍ ഡണ്‍ കേരളത്തിന്റെ ക്ഷണം നിരസിച്ചു

അയര്‍ലണ്ട് ഫുട്‌ബോള്‍ താരം അലന്‍ ഡണ്‍ കേരളത്തിന്റെ ക്ഷണം നിരസിച്ചു

കൊച്ചി: അയര്‍ലണ്ട് ഫുട്‌ബോള്‍ താരം അലന്‍ ഡണ്‍ കേരള ബാസ്റ്റേഴ്‌സിലേക്കില്ല. ബ്‌ളാസ്റ്റേഴ്‌സിലേക്കുള്ള ക്ഷണം നിരസിച്ച താരം ലണ്ടന്‍ ക്‌ളബായ ലെയ്റ്റന്‍ ഓറിയന്റുമായി രണ്ടുവര്‍ഷത്തെ കരാര്‍ ഒപ്പിട്ടു. അതേസമയം, ഡല്‍ഹി ഡൈനാമോസ് താരം മനന്ദീപ് സിങ് ടീമിലത്തെിയേക്കും.

പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡബ്ലിന്‍ സ്വദേശിയായ അലന്‍ ഡണിനെ കേരളാ ടീമിലത്തെിക്കാനായിരുന്നു ബ്‌ളാസ്റ്റേഴ്‌സ് ശ്രമം.അതിനായി നിരവധി ചര്‍ച്ചകള്‍ കൊച്ചിയിലും ഡബ്ലിനിലുമായി നടന്നിരുന്നു. 

എന്നാല്‍, ലെയ്റ്റന്‍ ഓറിയന്റുമായി അലന്‍ ഡണ്‍ രണ്ടുവര്‍ഷത്തെ കരാര്‍ ഒപ്പിട്ടതായി ക്‌ളബ് അധികൃതര്‍ തന്നെ വെബ്‌സൈറ്റില്‍ വ്യക്തമാക്കി.അതിനിടെ, ഡല്‍ഹി ഡൈനാമോസ് താരം മനന്ദീപ് സിങ് ഇത്തവണ ബ്‌ളാസ്റ്റേഴ്‌സിനായി കളിച്ചേക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ സീസണില്‍ രണ്ട് മത്സരങ്ങളിലാണ് ഡൈനാമോസിനുവേണ്ടി കളിച്ചത്.കഴിഞ്ഞ സീസണില്‍ അയര്‍ലണ്ടിലെ കോര്‍ക്കില്‍ നിന്നുള്ള കോളിന്‍ ഫാല്‍വെ ടീമിലുണ്ടായിരുന്നു

Scroll To Top