Saturday December 03, 2016
Latest Updates

അയര്‍ലണ്ടിലെ മുസ്ലീങ്ങള്‍ക്കിടയിലെ ഐസിസ് സാന്നിദ്ധ്യത്തിനെതിരെ ഡബ്ലിന്‍ ഇമാം 

അയര്‍ലണ്ടിലെ മുസ്ലീങ്ങള്‍ക്കിടയിലെ ഐസിസ് സാന്നിദ്ധ്യത്തിനെതിരെ ഡബ്ലിന്‍ ഇമാം 

ഡബ്ലിന്‍:മത തീവ്രവാദത്തിനെതിരെ അയര്‍ലണ്ടിലെ മുസ്ലീംങ്ങള്‍ ഡബ്ലിനില്‍ മാര്‍ച്ച് നടത്തി.ഐറിഷ് പീസ് ആന്‍ഡ് ഇന്റഗ്രേഷന്‍ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ഒ’ക്കോണല്‍ സ്ട്രീറ്റില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നിരാവധി മുസ്ലീം സംഘടനാ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.

അയര്‍ലണ്ടിലെ മുസ്ലീംങ്ങള്‍ മത തീവ്രവാദഗ്രൂപുകളില്‍ നിന്നും അകലം പാലിക്കണം എന്ന് ആവശ്യപ്പെട്ട ഡബ്ലിന്‍ ഇമാം ഷേക്ക് ഉമര്‍ അല്‍ ഖ്വറിഷി തീവ്രവാദ ഭീഷണി പരത്തുന്ന സംഘടനയില്‍ നിന്ന് അത്തരക്കാരെ മാറ്റുന്നതിന് പ്രേരിപ്പിക്കാന്‍ ഓരോ മുസ്ലീമിനും ഉത്തരവാദിത്വം ഉണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

വിശാസത്തിന്റെ പേരില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നത് അപലപനീയമാണെന്നും ഡബ്ലിന്‍ ഇമാം പറഞ്ഞു.കഴിഞ്ഞ ശനിയാഴ്ച പോലും ഡബ്ലിനിലെ ഒരു മുസ്ലീം പള്ളിയില്‍ ഐസിസ് പ്രവര്‍ത്തകര്‍ സാധാരണ മുസ്ലീങ്ങളുമായി വാക്കേറ്റം ഉണ്ടായതായി അദ്ദേഹം വെളിപ്പെടുത്തി.ഞായരാഴ്ച്ചത്തെ യോഗത്തിന്റെ നോട്ടിസ് വിതരണം ചെയ്യുന്നതിനെ എതിര്‍ത്തു കൊണ്ട് ഏതാനം പേര്‍ രംഗത്തെത്തി.’ഞങ്ങള്‍ ഐസിസാണ് .നിങ്ങള്‍ ഞങ്ങളെ എതിര്‍ക്കാനാണോ ഉദ്ദേശിക്കുന്നത് ?അവര്‍ ചോദിച്ചു.50.000 മുസ്ലീങ്ങള്‍ ഉള്ള അയര്‍ലണ്ടില്‍ 100 ഐസിസ് പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ അത് ആപത്കരമായ സൂചനകള്‍ തന്നെയാണെന്ന് അദ്ദേഹം സമ്മതിച്ചു.

ഇത്തരക്കാര്‍ക്കെതിരെ നിശബ്ദരായിയിരിക്കരുത്.ഇവറ്റകള്‍ ഇന്‍ഫക്ഷന്‍ പോലെയാണ്.വേണ്ടത് ചെയ്തില്ലെങ്കില്‍ പകരും.ഡബ്ലിന്‍ ഇമാം മുന്നറിയിപ്പ് നല്കി.ഇപ്പോഴത്തെ അവസ്ഥയില്‍ ഐറിഷ് മുസ്ലീങ്ങള്‍ യൂ കെ യിലെ മുസ്ലീങ്ങളെക്കാള്‍ മതകാര്യത്തില്‍ മിതത്വം പാലിക്കുന്നവരാണ്.അത്തരമൊരു അവസ്ഥ അയരലണ്ടില്‍ ഉണ്ടാവില്ലെന്ന് ആര് കണ്ടു ?

മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ എന്നത് പോലെ ഇസ്ലാമോഫോബിയ ജനങ്ങള്‍ക്ക് ഉണ്ടായി ഇസ്ലാമിനെ മുഖം നോക്കാതെ ആക്രമിക്കുന്ന അവസ്ഥ അയര്‍ലണ്ട് പോലെ സൗഹാര്‍ദാന്തരീക്ഷമുള്ള രാജ്യത്ത് സൃഷ്ട്ടിക്കുന്നത് ഭൂഷണമല്ലെന്ന് ഇമാം ഷേക്ക് ഉമര്‍ അല്‍ ഖ്വറിഷി ഐറിഷ് മുസ്ലീങ്ങളെ ഓര്‍മ്മിപ്പിച്ചു.

Scroll To Top