Tuesday May 23, 2017
Latest Updates

അമേരിക്കന്‍ യുദ്ധം ഇസ്ലാമിനെതിരായല്ലെന്ന് ഒബാമ 

അമേരിക്കന്‍ യുദ്ധം ഇസ്ലാമിനെതിരായല്ലെന്ന് ഒബാമ 

വാഷിങ്ടണ്‍: അമേരിക്കയുടെ യുദ്ധം ഭീകരര്‍ക്കെതിരെയാണെന്നും മറിച്ച് ഇസ്ലാമിനെതിരെയല്ലെന്നും യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. 

യുഎസിന്റെ യുദ്ധം ഇസ്‌ലാമിനെതിരെയല്ല. ഇസ്‌ലാം മതത്തെ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയാണ്. ഭീകരവാദത്തിനെതിരെ വിളിച്ചു ചേര്‍ത്ത ഉച്ചകോടിയുടെ രണ്ടാം ദിനത്തില്‍ സംസാരിക്കുകയായിരുന്നു ‘ഒബാമ. ഭീകരവാദത്തിന് ഒരു മതവും ഉത്തരവാദിയല്ല. ഭീകരവാദത്തിനും അക്രമങ്ങള്‍ക്കും ഉത്തരവാദി മനുഷ്യനാണ്. ഇറാഖിലെയും സിറിയയിലെയും ഐഎസ് ഭീകരരും അല്‍ഖായിദ ഭീകരരും ഒരിക്കലും മതനേതാക്കളല്ല. മതത്തിന്റെ മറവില്‍ അക്രമത്തിന്റെ പാത സ്വീകരിച്ച ഭീകരരാണ്’. ഭീകര സംഘടനകളില്‍ യുവാക്കള്‍ അംഗമാകുന്നതിനെ തടയണമെന്നും ഭീകരവാദത്തിനെതിരായി സംസാരിക്കുവാന്‍ മുസ്‌ലിം നേതാക്കള്‍ മുന്നോട്ടു വരണമെന്നും ഒബാമ ആവശ്യപ്പെട്ടു. 

ഇന്ത്യ ഉള്‍പ്പെടെ 60 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. മൂന്നു ദിവസമാണ് ഉച്ചകോടി.

Scroll To Top