Thursday December 08, 2016
Latest Updates

ബ്രിട്ടണിനുള്ളില്‍ തങ്ങള്‍ക്ക് പ്രത്യേക പദവി വേണ്ടെന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ട് അസംബ്ലി: പ്രമേയം തള്ളിയത് വെറും ഒരു വോട്ടിന്

ബ്രിട്ടണിനുള്ളില്‍ തങ്ങള്‍ക്ക് പ്രത്യേക പദവി വേണ്ടെന്ന്  നോര്‍ത്തേണ്‍ അയര്‍ലണ്ട് അസംബ്ലി: പ്രമേയം തള്ളിയത് വെറും ഒരു വോട്ടിന്

ബെല്‍ഫാസ്റ്റ് :ബ്രെക്സിറ്റ്  സംഭവിക്കുന്നതോടെ നോര്‍ത്തേണ്‍ അയര്‍ലണ്ടിന് പ്രത്യേക പദവി നല്‍കണം എന്ന നിര്‍ദ്ദേശം നോര്‍ത്തേണ്‍ അയര്‍ലണ്ട് അസംബ്ലിയില്‍ തള്ളിപ്പോയത് വെറും ഒരു വോട്ടിന്.

വോട്ടെടുപ്പില്‍ . 46 എംഎല്‍എമാര്‍ നിര്‍ദ്ദേശത്തെ പിന്തുണച്ചപ്പോള്‍ 47 പേരാണ് എതിര്‍ത്തത്. വെറും ഒരു വോട്ടിന് നിര്‍ദ്ദേശം തള്ളിപ്പോകുകയായിരുന്നു.

ബ്രിട്ടന്റെ ഭാഗമായ നോര്‍ത്തേണ്‍ അയര്‍ലണ്ടിന് ബ്രെക്സിറ്റിനു ശേഷം പ്രത്യേക പദവി നല്‍കുക എന്ന പ്രമേയം സഭയില്‍ കൊണ്ടുവന്നത് എസ്.ഡി.എല്‍.പി ആണ്.ഇത്തരമൊരു പ്രത്യേക പദവി ബ്രിട്ടനില്‍ നിന്നും പുറത്തേയ്ക്ക് പോകാനുള്ള ആവശ്യത്തെ ത്വരിതപ്പെടുത്തുമെന്ന് പ്രതിപക്ഷവും ആരോപിച്ചു.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന് സ്വതന്ത്ര പദവി നല്‍കണം എന്ന ഒരു റഫറണ്ടം വന്നാല്‍ അത് പാസാകാനുള്ള സാധ്യത ഇപ്പോഴുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Scroll To Top