Sunday December 04, 2016
Latest Updates

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കണമെന്ന പ്രമേയം നിയമസഭ തള്ളി,സ്വവര്‍ഗരതിക്കാരെ അപഹസിച്ച ആരോഗ്യമന്ത്രി രാജിവെച്ചു

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കണമെന്ന പ്രമേയം നിയമസഭ തള്ളി,സ്വവര്‍ഗരതിക്കാരെ അപഹസിച്ച ആരോഗ്യമന്ത്രി രാജിവെച്ചു

ബെല്‍ഫാസ്റ്റ് : സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം നോര്‍ത്തേണ്‍ അയര്‍ലണ്ട് അസംബ്ലി നാലാം തവണയും തള്ളി.ഇതോടെ സ്വവര്‍ഗ വിവാഹം സംബന്ധിച്ച് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ജനഹിതമാണ് വെളിപ്പെട്ടതെന്ന് ഭരണകക്ഷിയിലെ പ്രധാന പങ്കാളിയായ ഡിയൂപി അവകാശപ്പെട്ടു.

മെയ് 22 ന് നടക്കാനിരിക്കുന്ന അയര്‍ലണ്ടിലെ തതുല്യമായ ജനഹിത പരിശോധനയെ നോര്‍ത്തേന്‍ അയര്‍ലണ്ടിലെ പുതിയ സംഭവ വികാസങ്ങള്‍ സ്വാധീനിച്ചേക്കാം എന്നും പറയപ്പെടുന്നു.പ്രത്യേകിച്ചും നോര്‍ത്തേന്‍ അയര്‍ലണ്ടിനോട് ചേര്‍ന്ന് കിടക്കുന്ന കൌണ്ടികളില്‍ ഇത് പ്രധാന ചര്‍ച്ചാ വിഷയമാകും.bf m

സിന്‍ഫീന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആകെ 96 എംഎല്‍എ മാര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 47 നെതിരെ 49 വോട്ടുകള്‍ക്കാണു പ്രമേയം പരാജയപ്പെട്ടത്. സിന്‍ഫീനും , എസ്ഡിഎല്‍ പി യും അഞ്ചു സഖ്യ കക്ഷി എംഎല്‍എ മാരും അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഡിയുപി പ്രതികൂലമായാണു വോട്ട് ചെയ്തത്. അള്‍സ്റ്റര്‍ യൂണിയന്‍ തങ്ങളുടെ എംഎല്‍എ മാരെ സ്വതന്ത്രമായി വോട്ട് ചെയ്യാന്‍ അനുവദിച്ചിരുന്നുവെങ്കിലും നാലു പേര്‍ മാത്രമാണു അനുകൂല വോട്ട് രേഖപ്പെടുത്തിയത്.
ഡിയുപി ക്കാരനായ ആരോഗ്യ മന്ത്രി ജിം വെല്‍സുമായി ബന്ധപ്പെട്ട വിവാദമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി സ്വവര്‍ഗ്ഗ ദമ്പതികളായ സ്ത്രീകളുടെ വീട്ടിലെത്തിയ ഇദ്ദേഹം ഇവരെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്നതാണു വിവാദത്തിനാധാരമായ സംഭവം. സംഭവം ക്യാമറയില്‍ പതിഞ്ഞതാണു വെല്‍സിനു വിനയായത്. ദമ്പതികളുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.മറ്റൊരു ചര്‍ച്ചയില്‍ പങ്കെടുക്കവേയും മന്ത്രി നിലപാട് ആവര്‍ത്തിച്ചതോടെ സ്വവര്‍ഗാനുകൂലികള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞു.അവസാനം അദ്ദേഹത്തിന്റെ പക്ഷം നിയമസഭയില്‍ ജയിച്ചെങ്കിലും മന്ത്രിയ്ക്ക് രാജി വെക്കേണ്ടി വന്നു 

വെല്‍സ് മെയ് 11നു രാജി വച്ച് തന്റെ രോഗിയായ ഭാര്യയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ കാര്യത്തില്‍ വിഷമമുണ്ടെന്നും എന്നാല്‍ എത്ര സമ്മര്‍ദ്ദമുള്ള ഘട്ടത്തിലും ജനപ്രതിനിധികള്‍ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാന്‍ പാടില്ലെന്നും സിന്‍ ഫീന്‍ പ്രതിനിധി കാണ്ട്രിയോണ റൂണെ അഭിപ്രായപ്പെട്ടു. കൂടാതെ രാജ്യത്തെ പൗരന്മാരെ അപമാനിക്കുക വഴി വെല്‍സ് സത്യപ്രതിജ്ഞ്ഞാ ലംഘനം നടത്തിയതായും ഇവര്‍ ആരോപിക്കുന്നു.

Scroll To Top