Saturday February 25, 2017
Latest Updates

മാര്‍ട്ടിന്‍ മാക് ഗിന്നസ് രാജി വെച്ചു,നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ രാഷ്ട്രീയ പ്രതിസന്ധി

മാര്‍ട്ടിന്‍ മാക് ഗിന്നസ് രാജി വെച്ചു,നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ രാഷ്ട്രീയ പ്രതിസന്ധി

ബെല്‍ഫാസ്റ്റ് :മാര്‍ട്ടിന്‍ മക് ഗിന്നസ് നോര്‍ത്തേണ്‍ അയര്‍ലണ്ട് ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ പദവി രാജിവച്ചു. ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി (ഡിയുപി)യുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്നാണ് രാജിയെന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി ഷിന്‍ ഫെന്‍ പറയുന്നത്. റന്യൂവബിള്‍ എനര്‍ജി സ്‌കീമം കാര്യക്ഷമമായി കൈകാര്യം ചെയ്യാത്ത ഡിയുപിയെ മക്ഗിന്നസ് എതിര്‍ത്തിരുന്നു. ഡിയുപിയുടെയും, ഡിയുപി നേതാവായ അര്‍ലീന്‍ ഫോസ്റ്ററിന്റെയും ധാര്‍ഷ്ട്യത്തെ തങ്ങള്‍ സഹിക്കില്ലെന്ന് മക്ഗിന്നസ് വ്യക്തമാക്കി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണമല്ല തന്റെ രാജിയെന്നും അദ്ദേഹം പ്രത്യേകം അറിയിച്ചു.

അതേസമയം മക്ഗിന്നസിന്‍െ രാജി തീരുമാനം നിരാശപ്പെടുത്തുന്നതാണെന്ന് അര്‍ലീന്‍ ഫോസ്റ്റര്‍ പ്രതികരിച്ചു. ഷിന്‍ ഫെന്നിന്റെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയത്തിലൂന്നിയതല്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത 7 ദിവസത്തിനകം മക്ഗിന്നസിനു പകരം ഷിന്‍ ഫെന്നിന് ഒരാളെ ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ സ്ഥാനത്തേയ്ക്ക് നോമിനേറ്റ് ചെയ്യാവുന്നതാണ്. അത് ഉണ്ടാകാന്‍ സാധ്യതയില്ല. അങ്ങനെയെങ്കില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്റ്റേറ്റ് സെക്രട്ടറി ഇലക്ഷന്‍ പ്രഖ്യാപിക്കേണ്ടിവരും. സ്പീക്കര്‍ റോബിന്‍ ന്യൂട്ടന് കൈമാറിയ രാജിക്കത്തില്‍ ഇലക്ഷന്‍ നടത്തണമെന്ന് മക്ഗിന്നസ് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്. ആരോപണങ്ങള്‍ക്കെതിരെ അര്‍ലീന്‍ ഫോസ്റ്റര്‍ അന്വേഷമം നേരിടണമെന്നും രാജിക്കത്തില്‍ പറയുന്നു. മക്ഗിന്നസിന്റെ രാജി തീരുമാനം നിര്‍ണ്ണായകമാണെന്ന് ഷിന്‍ ഫെന്‍ നേതാവ് ജെറി ആഡംസ് പ്രതികരിച്ചു.
ഐറിഷ് മലയാളി ന്യൂസ്

Scroll To Top