Tuesday December 06, 2016
Latest Updates

വേശ്യാവൃത്തിയ്ക്ക് പണം നല്‍കിയെന്ന് തെളിഞ്ഞാല്‍ പിഴ കൂടിയൊടുക്കണം!നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിയമം പ്രാബല്യത്തില്‍ 

വേശ്യാവൃത്തിയ്ക്ക് പണം നല്‍കിയെന്ന് തെളിഞ്ഞാല്‍ പിഴ കൂടിയൊടുക്കണം!നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിയമം പ്രാബല്യത്തില്‍ 

ബെല്‍ഫാസ്റ്റ് :ബ്രിട്ടണില്‍ ലൈംഗീക വ്യാപാരം നിരോധിച്ച ആദ്യത്തെ പ്രവിശ്യയെന്ന നിലയില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് ചരിത്രം സൃഷ്ടിച്ചു. വേശ്യാവൃത്തിക്കായി പണം നല്‍കിയെന്നു തെളിഞ്ഞാല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഇനി മുതല്‍ 1,000 പൗണ്ട്  വരെ പിഴയോ, പരമാവധി ശിക്ഷയായി ഒരു വര്‍ഷം വരെ തടവോ ലഭിക്കാം.
ഹ്യൂമണ്‍ ട്രാഫിക്കിങ്ങ് ആന്‍ഡ് എക്‌സ്‌പ്ലോയിറ്റേഷന്‍ ആക്ട് 2015 പ്രകാരമാണ് ജൂണ്‍ ഒന്നു മുതലാണ് പ്രാബല്യത്തില്‍ വന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ട് അസംബ്ലിയില്‍ പത്തിനെതിരെ 81 വോട്ടുകള്‍ക്കായിരുന്നു നിയമം പാസായത്.
നിയമം മൂലം പണമോ, മറ്റു വസ്തുവകകളോ വേശ്യാവൃത്തിക്ക് പകരമായി നല്‍കുന്നതിനു മാത്രമാണ് വിലക്കുള്ളത്. വേശ്യാലയം നടത്തിപ്പ് പുതിയ നിയമപ്രകാരം കുറ്റകരമായി തുടരുമെങ്കിലും, വേശ്യാവൃത്തിക്കായി അലഞ്ഞു തിരിയുന്നതും, പ്രലോഭിപ്പിക്കുന്നതും കുറ്റകരമല്ലാതാക്കിയിട്ടുണ്ട്. വര്‍ദ്ധിച്ചു വരുന്ന മനുഷ്യകടത്തും അനുബന്ധ കുറ്റ കൃത്യങ്ങളൂം തടയുന്നതിനായി ലൈംഗീഗ വ്യാപാരം
നിരോധിക്കാന്‍ ബ്രിട്ടനു മേല്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു.
1999ല്‍ സ്വീഡനാണ് ആദ്യമായി ലൈംഗീക വ്യാപാരം കുറ്റകരമാക്കി നിയമനിര്‍മ്മാണം നടത്തിയത്. 2009ല്‍ നോര്‍വ്വേ, ഐസ്‌ലാന്‍ഡ്, 2013ല്‍ ഫ്രാന്‍സ് എന്നീ രാജ്യങ്ങളും സ്വീഡന്റെ പാത പിന്തുടര്‍ന്ന് സമാനമായ നിയമം കൊണ്ടുവന്നു.

Scroll To Top