Friday January 20, 2017
Latest Updates

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടര്‍ന്നാല്‍ ലണ്ടനില്‍ നിന്നും നേരിട്ട് ഭരണത്തിന് സാധ്യതയെന്ന് നിരീക്ഷകര്‍

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടര്‍ന്നാല്‍ ലണ്ടനില്‍ നിന്നും നേരിട്ട് ഭരണത്തിന് സാധ്യതയെന്ന് നിരീക്ഷകര്‍

ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥതുടരുകയാണെങ്കില്‍ ഭരണം ബ്രിട്ടിഷ് സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നേതാവും നിരീക്ഷകനുമായ ജെഫ്രി ഡൊണാള്‍ഡ്സണ്‍. നോര്‍ത്തേണ്‍ അയര്‍ലണ്ട് ഫസ്റ്റ് മിനിസ്റ്റര്‍ അര്‍ലീന്‍ ഫോസ്റ്ററുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഷിന്‍ ഫെന്‍ നേതാവും ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്ററുമായ മാര്‍ട്ടിന്‍ മക്ഗിന്നസ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഷിന്‍ ഫെന്നും, അര്‍ലീന്‍ ഫോസ്റ്ററിന്റെ പാര്‍ട്ടിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയും (ഡിയുപി) സഖ്യം ചേര്‍ന്നാണ് ഭരിക്കുന്നത്. റന്യൂവബിള്‍ എനര്‍ജി പദ്ധതിയുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടികള്‍ തമ്മില്‍ വിയോജിപ്പുണ്ടായത്.

ഇരു കക്ഷികളും തമ്മിലുള്ള തര്‍ക്കം തീരാന്‍ താന്‍ സാധ്യതയൊന്നും കാണുന്നില്ലെന്നും, അങ്ങനെയെങ്കില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് ബ്രിട്ടന്റെ നേരിട്ടുള്ള ഭരണത്തിന്റെ കീഴിലാകാന്‍ ഏറെ വൈകില്ലെന്നും ഡൊണാള്‍ഡ്സണ്‍ അഭിപ്രായപ്പെട്ടു. ബ്രെക്സിറ്റ് പോലുള്ള ഫ്രശ്നങ്ങള്‍ നിലനില്‍ക്കെ ഷിന്‍ ഫെന്‍ സഖ്യം പിന്‍വലിക്കാന്‍ തീരുമാനിച്ചത് ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ സ്ഥാനത്തേയ്ക്ക് ഷിന്‍ ഫെന്‍ മറ്റൊരാളെ നാമനിര്‍ദ്ദേശം ചെയ്യാത്തപക്ഷം നോര്‍ത്തേണ്‍ അയര്‍ലണ്ട് തെരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങും. പക്ഷേ ഇരു പാര്‍ട്ടികളും തന്നെ ഭൂരിപക്ഷം നേടുകയാണെങ്കില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ രൂപീകരണം നടക്കാതാകുകയും, ബ്രിട്ടന്റെ നേരിട്ടുള്ള ഭരണം ആരംഭിക്കുകയും ചെയ്യും.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top