Friday December 09, 2016
Latest Updates

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സീറോ മലബാര്‍ ബൈബിള്‍ കലോത്സവം വിശ്വാസപ്രഖ്യാപനവേദിയായി

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സീറോ മലബാര്‍ ബൈബിള്‍ കലോത്സവം വിശ്വാസപ്രഖ്യാപനവേദിയായി

ബെല്‍ഫാസ്റ്റ് :നോര്‍ത്തേണ്‍ അയര്‍ലണ്ട് സീറോമലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ ജനുവരി 9, ജനുവരി 16 എന്നീ ദിവസങ്ങളില്‍ നടത്തപ്പെട്ട ബൈബിള്‍ കലോല്‍സവം സമാപിച്ചു. ആദ്യദിനമായ ജനുവരി 9 ന് ബാങ്കര്‍ സെന്റ് കോംഗോള്‍ഡ് പാരിഷ് ഹാളില്‍ കളറിംഗ്, പെയിന്റിംഗ്, നറേഷന്‍ ഓഫ് സെയിന്റ്‌സ്, ഉപന്യാസ രചന എന്നീ മത്സരങ്ങളാണ് നടന്നത്.

ബൈബിള്‍ കലോത്സവത്തിന്റെ സമാപന ദിനമായ ജനുവരി 16 ന് ബെല്‍ഫാസ്റ്റ് സെന്റ് ലൂയിസസ് കോളേജില്‍ വച്ച് പ്രസംഗം, ഗാനം, ഗ്രൂപ്പ് സോംഗ്, ബൈബിള്‍ ക്വിസ് എന്നീ മത്സരങ്ങളാണ് നടത്തപ്പെട്ടത്. 

ആന്‍ട്രിം, ബാങ്കര്‍, ബാലിഹാക്കാമോര്‍, ബെല്‍ഫാസ്റ്റ്, ലിസ്ബന്‍, ഡെറി, പോര്‍ട്ടാസൌന്‍ എന്നിവിടങ്ങളില്‍ നിന്നായി വിവിധ പ്രായത്തിലുള്ള നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ബൈബിള്‍ കലോത്സവം വിശ്വാസ രൂപീകരണത്തില്‍ വലിയ മുതല്‍ക്കൂട്ടായി. 

ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ച സമര്‍പ്പിത വര്‍ഷത്തോടനുബന്ധമായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി നടത്തപ്പെട്ട ബൈബിള്‍ കലോത്സവത്തില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വളരെ പ്രയത്‌നിച്ച് മത്സരബുദ്ധിയോടെ പങ്കെടുത്തപ്പോള്‍ ഓരോ മത്സരവും ഒന്നിനൊന്ന് മെച്ചപ്പെട്ടു. വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും കളറുകളിലൂടെയും വ്യാഖ്യാനിക്കപ്പെട്ട ബൈബിള്‍ വചനങ്ങളും വിശ്വാസ രഹസ്യങ്ങളും കണ്ടവര്‍ക്കും കേട്ടവര്‍ക്കും നവോന്മേഷം പകരുക മാത്രമല്ല പങ്കെടുത്തവരുടെ തീഷ്ണതയേയും വിശ്വാസത്തെയും ഉജ്ജീവിപ്പിക്കുകയും ചെയ്തു.

ശനിയാഴ്ച വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ എല്ലാ മത്സര വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയവര്‍ മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായനില്‍ നിന്നും ട്രോഫികള്‍ കരസ്ഥമാക്കി. ജോസ് അഗസ്റ്റിന്‍ ജനറല്‍ കണ്‍വീനറും ജോസഫ് ലൂക്കാ പ്രോഗ്രാം കോര്‍ഡിനേറ്ററുമായിരുന്ന ബൈബിള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി നോര്‍ത്തേന്‍ ആയര്‍ലണ്ടിന്റെ വിവിധ മാസ് സെന്ററുകളില്‍ നിന്നും കാറ്റക്കിസം ഹെഡ്മാസ്റ്റര്‍മാര്‍, സെക്രട്ടറിമാര്‍, കൈക്കാരന്മാര്‍ എന്നിവരടങ്ങുന്ന ഒരു കമ്മറ്റി പ്രവര്‍ത്തിച്ചിരുന്നു.

മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന്‍, ഫാ. ജോസഫ് കറുകയില്‍ എന്നിവരുടെ നേതൃത്വത്തിലും ഫാ. പോള്‍ മോറേലിയുടെയും മറ്റ് കമ്മിറ്റി അംഗങ്ങളുടെയും കാറ്റക്കിസം അധ്യാപകരുടെയും മാതാപിതാക്കളുടെയും സഹകരണത്തിലും നടത്തപ്പെട്ട മൂന്നാമത് ബൈബിള്‍ കലോത്സവം നോര്‍ത്തേന്‍ അയര്‍ലണ്ടിലെ സീറോമലബാര്‍ സമൂഹത്തിന്റെ വിശ്വാസ വളര്‍ച്ചയിലെ ഒരു അവിസ്മരണീയ സംഭവമായി മാറി. 
വാര്‍ത്ത:ജോസ് അഗസ്റ്റ്യന്‍ bf k 7bf bk 3 bf bk 4 bf bk 5 bf bk 2bf k 3bf k 5bf k 1



Scroll To Top