Wednesday May 24, 2017
Latest Updates

അമേരിക്കയെ തുടച്ചു നീക്കാനുള്ള ശക്തി തങ്ങള്‍ക്കുണ്ടെന്ന് ഉത്തരകൊറിയ

അമേരിക്കയെ തുടച്ചു നീക്കാനുള്ള ശക്തി തങ്ങള്‍ക്കുണ്ടെന്ന് ഉത്തരകൊറിയ

ന്യൂയോര്‍ക്ക് :അമേരിക്കയെ ഇല്ലായ്മ ചെയ്യാനുള്ള ശക്തി തങ്ങള്‍ക്കുണ്ടെന്ന് കഴിഞ്ഞ ദിവസം നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിലൂടെ തെളിയിച്ചതായി ഉത്തര കൊറിയ. പരീക്ഷണത്തെ കുറിച്ച് യു.എന്‍ രക്ഷാസമിതിയ്ക്ക് നല്‍കിയ വിശദീകരണത്തിലാണ് കൊറിയയുടെ അവകാശവാദം. പരീക്ഷണത്തെ തുടര്‍ന്ന് ഉത്തര കൊറിയയ്ക്കുമേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ യു.എന്‍ ആലോചിക്കവേയാണ് സര്‍ക്കാര്‍ ഈ വിശദീകരണം നല്‍കുന്നതെന്ന് രക്ഷാസമിതി അംഗം പ്രതികരിച്ചു.

എന്നാല്‍ തങ്ങളുടെ പരീക്ഷണം ആരെയെങ്കിലും ഭയപ്പെടുത്താനോ പ്രകോപിപ്പിക്കാനോ അല്ല. എന്നാല്‍ കൊറിയയിലെ ജനതയോടുള്ള അമേരിക്കയുടെ ശത്രുതാമനോഭാവത്തെ നേരിടുന്നതിന് അത്യന്താപേക്ഷിതമായ കാര്യം മാത്രമാണെന്നും യു.എന്നില്‍ വ്യക്തമാക്കി.

Scroll To Top