Saturday December 10, 2016
Latest Updates

അയര്‍ലണ്ടില്‍ നോറോവൈറസ് പനി പടരുന്നു, ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

അയര്‍ലണ്ടില്‍ നോറോവൈറസ് പനി പടരുന്നു, ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഒട്ടാകെ നോറോവൈറസ് പനി പടര്‍ന്ന് പിടിയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍.നോറോവൈറസ് രോഗലക്ഷണം കാണുകയാണെങ്കില്‍ അടുത്തുള്ള ലോക്കല്‍ ജിപിയില്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് പൊതുജനങ്ങള്‍ക്ക് എച്ച് എസ് ഇ അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അതിനുശേഷം മാത്രമേ ആശുപത്രി എമര്‍ജന്‍സി വിഭാഗത്തെ സമീപിക്കേണ്ടതുള്ളൂവെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.മനംപിരട്ടല്‍, ശര്‍ദ്ദില്‍, വയറിളക്കം എന്നിവയാണ് രോഗലക്ഷണമായി പറഞ്ഞിരിക്കുന്നത്. രോഗ നിയന്ത്രണത്തിനുള്ള നടപടികള്‍ ആശുപത്രി അധികൃതര്‍ സ്വീകരിച്ചുതുടങ്ങിയിരിക്കുകയാണ്.
നോറോവൈറസ് പനിയെന്നു സംശയിക്കുന്നവര്‍ തങ്ങളുടെ ജി പിയുമായി കണ്‍സള്‍ട്ട് ചെയ്ത ശേഷം മാത്രം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെത്തണമെന്ന് ബ്യൂമോണ്ട് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ പനി ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതും, ആനുപാതികമായ സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഇല്ലാത്തതുമാണ് ഇതിനു കാരണമായി അധികൃതര്‍ പറയുന്നത്.

സന്ദര്‍ശകര്‍ക്കും ആശുപത്രിയില്‍ നിയന്ത്രണമുണ്ട്. വിസിറ്റിങ് ടൈമില്‍ രോഗിയെ ഒരേസമയം ഒരാള്‍ക്കു മാത്രമേ സന്ദര്‍ശിക്കാന്‍ കഴിയൂ. യാതൊരു കാരണവശാലും കുട്ടികളെ സന്ദര്‍ശകരായി എത്താന്‍ അനുവദിക്കില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Scroll To Top