Friday May 26, 2017
Latest Updates

ഒക്ടോബര്‍ ബജറ്റില്‍ അധിക നികുതിഭാരം അടിച്ചേല്‍പ്പിക്കില്ലെന്ന് ധനമന്ത്രി മൈക്കല്‍ നൂനന്‍

ഒക്ടോബര്‍ ബജറ്റില്‍ അധിക നികുതിഭാരം അടിച്ചേല്‍പ്പിക്കില്ലെന്ന് ധനമന്ത്രി മൈക്കല്‍ നൂനന്‍

ഡബ്ലിന്‍: നികുതി ദായകര്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി ധനകാര്യമന്ത്രി മൈക്കല്‍ നൂനന്‍. വരുന്ന ബജറ്റില്‍ അധിക നികുതി ഭാരം അടിച്ചേല്‍പ്പിക്കില്ലെന്ന് സൂചന നല്‍കി ധനകാര്യമന്ത്രി മൈക്കല്‍ നൂനന്റെ പ്രസ്താവന. നേരത്തെ പ്രതീക്ഷിക്കപ്പെട്ടതിലും വേഗത്തില്‍ അയര്‍ലണ്ടിന്റെ സമ്പദ്ഘടന മെച്ചപ്പെട്ടു. അതുകൊണ്ട് തന്നെ കൂടുതല്‍ നികുതി വര്‍ദ്ധന വേണ്ടി വരില്ലെന്നാണ് ധനകാര്യ വകുപ്പിന്റെ കണക്കുകൂട്ടല്‍. 
ഈ വര്‍ഷത്തിന്റെ ആദ്യത്തെ ആറ് മാസ കാലയളവിലാണ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടത്. ചെലവ് ചുരുക്കലും നികുതി വര്‍ദ്ധനയും കൂടി രണ്ടു ബില്യന്‍ യൂറോ വരുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ ഒക്ടോബര്‍ ബജറ്റില്‍ കടുത്ത സാമ്പത്തിക നടപടികള്‍ വേണ്ടി വരില്ല. 
കടുത്ത സാമ്പത്തിക നടപടികള്‍ വേണ്ടി വരില്ലെന്ന് പബ്ലിക് എക്‌സ്പന്‍ഡിച്ചര്‍ മന്ത്രി ബ്രെണ്ടന്‍ ഹൌളിനും വ്യക്തമാക്കി. സമ്പദ്ഘടന മെച്ചപ്പെട്ടു, നികുതി വരുമാനം വര്‍ദ്ധിച്ചു, തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

Scroll To Top