Thursday December 08, 2016
Latest Updates

ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി വര്‍ദ്ധിക്കുന്നത് ആശങ്കപ്പെടുത്തുന്നതായി രഘുറാം രാജന്‍

ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി വര്‍ദ്ധിക്കുന്നത് ആശങ്കപ്പെടുത്തുന്നതായി രഘുറാം രാജന്‍

രാജ്യത്ത് ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്നതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. നികുതിദായകര്‍ക്ക് മേല്‍ ഇത് അധിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നുന്നതായും രഘുറാം രാജന്‍ പറഞ്ഞു.

രാജ്യത്തെ ബാങ്കുകളുടെ നാലാംപാദ ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ അഭിപ്രായ പ്രകടനം. പൊതുമേഖല ബാങ്കുകള്‍ ഉള്‍പ്പടെ പല ബാങ്കുകളുടെയും ലാഭം ത്യപ്തികരമല്ല. നിഷ്‌ക്രിയാസ്തി വര്‍ധിക്കുന്നതാണ് ലാഭം കുറയാന്‍ കാരണമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്നതായി അഭിപ്രായപ്പെട്ട രഘുറാം രാജന്‍ ഈ വിഷയത്തില്‍ നികുതിദായകരും ബാങ്കിങ് സമ്പ്രദായവും വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നും ചൂണ്ടിക്കാട്ടി.

രാജ്യത്തെ ബാങ്കുകളുടെ കടം 36.9 ശതമാനമായി ഉയര്‍ന്നതായാണ് രാജ്യാന്തര നാണ്യനിധിയുടെ റിപ്പോര്‍ട്ട്. ഇത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് ഐഎംഎഫും മുന്നറിയിപ്പ് നല്‍കുന്നു. നടപ്പു സാമ്പത്തികവര്‍ഷത്തില്‍ ബാങ്കുകളുടെ കിട്ടാക്കടത്തില്‍ 60,000 കോടി രൂപയുടെ വര്‍ധനയുണ്ടാകുമെന്നാണ് പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ക്രിസിലിന്റെ കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം നാലുലക്ഷം കോടി രൂപയായി ഉയരും. ഇത് ബാങ്കുകളുടെ വായ്പക്ഷമതയെ തന്നെ പ്രതികൂലമായി ബാധിക്കും.

 

Scroll To Top